Latest NewsUAENewsInternationalGulf

ഗോൾഡൻ വിസയിൽ ജോലി ചെയ്യുന്നവരുടെ ആരോഗ്യ ഇൻഷുറൻസ് ചെലവ് കമ്പനി വഹിക്കണം: നിർദ്ദേശം നൽകി അബുദാബി

അബുദാബി: ഗോൾഡൻ വിസയിൽ ജോലി ചെയ്യുന്നവരുടെ ആരോഗ്യ ഇൻഷുറൻസ് ചെലവ് കമ്പനി വഹിക്കണമെന്ന് വ്യക്തമാക്കി അബുദാബി. ഗോൾഡൻ വിസയുള്ളവർ ജോലി ചെയ്യുന്ന കമ്പനിയുമായി പ്രത്യേക തൊഴിൽ കരാറിൽ ഏർപ്പെട്ടിരിക്കണമെന്നാണ് നിർദ്ദേശം. അബുദാബി ആരോഗ്യവിഭാഗമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സ്വന്തം സ്‌പോൺസർഷിപ്പിലാണ് 10 വർഷ കാലാവധിയുള്ള ഗോൾഡൻ വിസ നൽകുന്നത്.

Read Also: ‘ഹിന്ദിമാത്രം അറിയാവുന്നവരിൽ നിന്ന് സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് മലയാളത്തിൽ എഴുതി വാങ്ങി’ പോലീസിനെതിരെ കോടതി

ഇത്തരക്കാരുടെ ഇൻഷൂറൻസ് തുക കമ്പനിയാണ് വഹിക്കേണ്ടത്. അതേസമയം ജോലിക്കാരല്ലാത്ത ഗോൾഡൻ വിസക്കാർ ഇൻഷൂറൻസ് ചെലവ് സ്വയം വഹിക്കണം. നടപടികൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായി ജോലിക്കാർക്കും അല്ലാത്തവർക്കുമായി ആരോഗ്യ ഇൻഷൂറൻസ് 2 വിഭാഗമാക്കി തിരിച്ചിട്ടുണ്ട്. ജോലിയില്ലാത്ത ദീർഘകാല വീസക്കാരും കുടുംബാംഗങ്ങളും യുഎഇയിൽ താമസ വിസാ കാലാവധി കണക്കാക്കിയാണ് ഇൻഷൂറൻസ് എടുക്കേണ്ടത്. ജോലിക്കാർക്ക് വാർഷിക ഇൻഷൂറൻസാണ് കമ്പനി നൽകുക. ഇൻഷൂറൻസ് എടുക്കാത്തവർ സ്വന്തം നിലയ്ക്ക് ചികിത്സാ ചെലവ് വഹിക്കാമെന്ന സമ്മതപത്രം നൽകണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.

Read Also: ഗോവയിലെ പ്രശസ്ത ക്ഷേത്ര ദർശനത്തിനിടെ മമത ബാനർജി ‘ചർണമൃത്’ തറയിൽ എറിഞ്ഞു: രൂക്ഷപ്രതികരണവുമായി വിശ്വാസികൾ

അബുദാബി റെസിഡന്റ്സ് ഓഫീസുമായി ചേർന്ന് ഗോൾഡൻ വിസ അപേക്ഷാ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാം. അബുദാബി താമസക്കാർക്ക് ഉയർന്ന നിലവാരമുള്ള ജീവിതം ഉറപ്പാക്കുകയാണ് ഈ നടപടികളിലൂടെ ലക്ഷ്യംവെയ്ക്കുന്നതെന്ന് അധികൃതർ വിശദമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button