KeralaLatest NewsNews

ജോജു ജോര്‍ജിനെ മദ്യപാനിയായി ചിത്രീകരിച്ചത് ശരിയായില്ല: വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കോണ്‍ഗ്രസ്​ പ്രതിഷേധത്തിനെതിരെ പ്രതികരിച്ച നടൻ ജോജു ജോര്‍ജിന്റെ വാഹനം തകർത്ത നടപടിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. ജോജു ജോര്‍ജിനെ മദ്യപാനിയായി ചിത്രീകരിച്ചത് ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയിൽ ഇന്ധന വില വര്‍ധനവിനെതിരെ ഷാഫി പറമ്പില്‍ അവതരിപ്പിച്ച അടിയന്തിര ​പ്രമേയത്തിന്​ അനുമതി തേടി നടന്ന ചര്‍ച്ചയിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ഇതേക്കുറിച്ച്‌​ അന്വേഷിക്കണമെന്ന്​​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശനോട്​ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം, കോണ്‍ഗ്രസിനെതിരെ മന്ത്രി കെ എൻ ഗോപാലനും രംഗത്തുവന്നു. ജോജുവിനെ വഴി തടഞ്ഞതും വണ്ടി അടിച്ചുപൊട്ടിച്ചതും കോണ്‍​ഗ്രസുകാരാണ്​. ഇദ്ദേഹം മദ്യപിച്ചു എന്ന്​ പറഞ്ഞ്​ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും മന്ത്രി വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button