COVID 19Latest NewsUSANewsInternational

ജി20, കാലാവസ്ഥാ ഉച്ചകോടികൾ ഒഴിവാക്കിയത് ചൈനയുടെ ‘വലിയ പിഴ‘: ബൈഡൻ

ഗ്ലാസ്ഗോ: ജി20, കാലാവസ്ഥാ ഉച്ചകോടികൾ ഒഴിവാക്കിയത് ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടായ വലിയ പിഴയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഉച്ചകോടികൾ ഒഴിവാക്കിയ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗിന്റെ നടപടിയിൽ ബൈഡൻ പരസ്യമായി നിരാശ പ്രകടിപ്പിച്ചു. ലോകം മുഴുവൻ ഇത് നോക്കിക്കാണുകയാണെന്നും ബൈഡൻ ഓർമ്മിപ്പിച്ചു.

Also Read:അഫ്ഗാനിസ്ഥാനിൽ വിദേശ കറൻസിയുടെ ഉപയോഗം നിരോധിച്ച് താലിബാൻ

ലോകനേതാവ് എന്ന പദവിയിൽ നിന്നും ഷീ ജിൻ പിംഗ് സ്വയം ഒഴിഞ്ഞു മാറുകയാണെന്നും ബൈഡൻ ആരോപിച്ചു. ഉച്ചകോടിയിൽ ക്രിയാത്മകമായ നിരവധി ആശയങ്ങൾ ഉരുത്തിരിഞ്ഞു. അമേരിക്കയുടെയും സഖ്യരാഷ്ട്രങ്ങളുടെയും നിലപാടുകൾക്ക് ലോകം കാതോർത്തുവെന്നും ബൈഡൻ പറഞ്ഞു.

ലോകത്ത് ഏറ്റവും കൂടുതൽ കാർബൺ പുറന്തള്ളുന്ന രാജ്യം എന്ന ആക്ഷേപമുള്ള ചൈനയുടെ അസാന്നിദ്ധ്യം വ്യാപകമായ വിമർശനങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ്. കൊവിഡ് വ്യാപനത്തിന്റെ ഉത്തരവാദി എന്ന ആരോപണവും ചൈന നേരിടുന്നുണ്ട്. ഈ വിമർശനങ്ങൾക്ക് മറുപടി നൽകാൻ സാധിക്കാത്തത് കൊണ്ടാണ് ഷീ ജിൻ പിംഗ് ജി20, കാലാവസ്ഥാ ഉച്ചകോടികൾ ഒഴിവാക്കിയതെന്ന് രാഷ്ട്രീയ നിരീക്ഷകർ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button