AlappuzhaLatest NewsKeralaNews

പ്ലസ് ടു വിദ്യാർത്ഥിനിയെ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്ന പരാതി: പ്രാഥമിക വൈദ്യ പരിശോധനയിൽ പീഡനം നടന്നിട്ടില്ലെന്ന് പൊലീസിന്

വിജനമായ ഉൾവഴിയിൽ വച്ച് പിടിച്ചുകൊണ്ട് പോയി തൊട്ടടുത്ത ശ്മശാനത്തിൽ എത്തിച്ച ശേഷം പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്

ആലപ്പുഴ: ആലപ്പുഴയിലെ മുട്ടാറിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ അഞ്ചംഗ സംഘം പീഡിപ്പിച്ച സംഭവത്തിൽ വൈദ്യ പരിശോധനയിൽ പീഡനം നടന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ്. വിശദമായ അന്വേഷണത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയൂയെന്നും പൊലീസ് പറഞ്ഞു. കൂടുതൽ പരിശോധനകൾക്ക് പെൺകുട്ടിയെ ഇന്ന് വിധേയയാക്കും. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Also Read: പ്രണയം നടിച്ച് പെണ്‍കുട്ടിയെ യുവാവ് സെക്‌സ് റാക്കറ്റിന് വിറ്റു: യുവാവിനെ കണ്ടെത്തി കൊലപ്പെടുത്തി അച്ഛന്‍  കുട്ടനാട് മുട്ടാറിൽ സ്കൂൾ തുറന്ന ദിവസമാണ് പീഡനം നടന്നതെന്നാണ് പരാതി. ക്ലാസ് കഴിഞ്ഞ് ഉച്ചയ്ക്ക് ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനിയെ അഞ്ചു പേർ ചേർന്ന് പീഡിപ്പിച്ചെന്ന് രാമങ്കരി പൊലീസിന് പരാതി ലഭിച്ചത്. വിജനമായ ഉൾവഴിയിൽ വച്ച് പിടിച്ചുകൊണ്ട് പോയി തൊട്ടടുത്ത ശ്മശാനത്തിൽ എത്തിച്ച ശേഷം പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. രക്ഷപ്പെട്ട് വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കൾക്ക് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാതാപിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി ജയദേവന്റെ നേതൃത്വത്തില്ലുള്ള സംഘം ഇന്ന് ഉച്ചയോടെ പരാതിയില്‍ പറയുന്ന സ്ഥലത്തെത്തി പരിശോധന നടത്തും. സംഭവത്തിൽ പ്രദേശ വാസികളുടെയും സ്കൂൾ അധികൃതരുടെയും മൊഴിയെടുക്കുമെന്നും അധികൃതർ പറഞ്ഞു. സംഭവത്തിനു ശേഷം ചങ്ങനാശ്ശേരിയിലെ ബന്ധുവീട്ടിലേക്ക് മാറിയ കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
വിശമായ അന്വേഷണം നടത്തി കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്ന് പൊലീസ് വൃന്തങ്ങൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button