Kallanum Bhagavathiyum
Latest NewsNewsInternationalCrime

പ്രണയം നടിച്ച് പെണ്‍കുട്ടിയെ യുവാവ് സെക്‌സ് റാക്കറ്റിന് വിറ്റു: യുവാവിനെ കണ്ടെത്തി കൊലപ്പെടുത്തി അച്ഛന്‍

ഒക്ടോബറിലാണ് പെണ്‍കുട്ടി സെക്‌സ് റാക്കറ്റിന്റെ പിടിയിലാണെന്ന് ഐസ്മാന്‍ അറിയുന്നത്.

സിയാറ്റില്‍: പ്രണയം നടിച്ച് പെണ്‍കുട്ടിയെ യുവാവ് സെക്‌സ് റാക്കറ്റിന് വിറ്റ സംഭവത്തില്‍ യുവാവിനെ കണ്ടെത്തി കൊലപ്പെടുത്തി പെണ്‍കുട്ടിയുടെ അച്ഛന്‍. ജോണ്‍ ഐസ്മാന്‍ എന്ന അറുപതുകാരനാണ് പത്തൊമ്പതുകാരനായ ആന്‍ഡ്രൂ സോറെന്‍സണിനെ കൊലപ്പെടുത്തിയത്. യുവാവിന്റെ മൃതശരീരം അഴുകി തുടങ്ങിയ നിലയില്‍ കാറില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ അച്ഛനിലേയ്ക്ക് പൊലീസ് എത്തിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Read Also : എംജി സര്‍വകലാശാലയിലെ ജാതി വിവേചനം: അധ്യാപകനെ പുറത്താക്കില്ല, നിരാഹാര സമരം തുടര്‍ന്ന് ദീപ മോഹനന്‍

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പെണ്‍കുട്ടി സെക്‌സ് റാക്കറ്റിന്റെ പിടിയിലാണെന്ന് ഐസ്മാന്‍ അറിയുന്നത്. ഉടനെ മകളെ സെക്‌സ് റാക്കറ്റില്‍ നിന്ന് മോചിപ്പിച്ച് തിരികെ വീട്ടിലെത്തിച്ചിരുന്നു. തുടര്‍ന്ന് പ്രണയം നടിച്ച് കാമുകനാണ് തന്നെ സെക്‌സ് റാക്കറ്റിന് വിറ്റതെന്ന് പെണ്‍കുട്ടി അച്ഛനോട് വെളിപ്പെടുത്തി. യുവാവിനെ കണ്ടെത്തിയ ഐസ്മാന്‍ ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്ക് അടിച്ചും കത്തി കൊണ്ട് കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം കാറിന്റെ ഡിക്കിയില്‍ വച്ച് വണ്ടി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു.

തുടര്‍ന്ന് പ്രദേശവാസികളില്‍ ചിലരാണ് കാര്‍ കണ്ടെത്തി പൊലീസില്‍ അറിയിച്ചത്. കാര്‍ ഐസ്മാന്റെ കാമുകി ബ്രെണ്ടയുടേതായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ കാര്‍ 2020ല്‍ മോഷണം പോയതാണെന്നാണ് ഐസ്മാന്‍ പറഞ്ഞത്. എന്നാല്‍ ബ്രെണ്ടയുടെ മൊഴിയില്‍ വൈരുദ്ധ്യം കണ്ടതോടെ പൊലീസ് ഐസ്മാനെ വീണ്ടും ചോദ്യം ചെയ്തു. ഒടുവില്‍ ഐസ്മാന്‍ തന്റെ കുറ്റം സമ്മതിക്കുകയായിരുന്നു. നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ് ഐസ്മാന്‍.

 

shortlink

Related Articles

Post Your Comments


Back to top button