KeralaLatest NewsNews

മലപ്പുറം ജില്ല ബാങ്ക് ഇനി കേരള ബാങ്കില്‍ : സംസ്ഥാന സര്‍ക്കാരിനോട് ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച് മുസ്ലിം ലീഗ്

 

മലപ്പുറം: മലപ്പുറം ജില്ല ബാങ്ക് കേരള ബാങ്കില്‍ ലയിക്കും. ജില്ല ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാനുള്ള നിയമ ഭേദഗതി ബില്‍ നിയമസഭ കഴിഞ്ഞദിവസം ഐകകണ്‌ഠ്യേന പാസാക്കി. എന്നാല്‍, ബില്‍ പാസായെങ്കിലും സര്‍ക്കാറിന് മുന്നില്‍ മുസ്‌ലിം ലീഗ് നിര്‍ദ്ദേശങ്ങള്‍ വെച്ചു.

Read Also : ബാങ്ക് വിവരങ്ങൾ അപരിചിതരുമായി പങ്ക് പങ്കുവെയ്ക്കരുത്: മുന്നറിയിപ്പ് നൽകി അധികൃതർ

ബാങ്കിന്റെ ദൈനംദിന ഭരണത്തിന് തെരഞ്ഞെടുക്കപ്പെട്ട സമിതിയെ നിയമിക്കണം, നിയമപരമായ തടസ്സം ഒഴിവാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടുവെച്ചതെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ. യു.എ. ലത്തീഫ് എം.എല്‍.എ അറിയിച്ചു.

ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ മറുപടി നല്‍കി. മന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. സമവായമുണ്ടായില്ലെങ്കില്‍ നിയമനടപടിയിലേക്ക് നീങ്ങേണ്ടിവരുമെന്നും യു.എ. ലത്തീഫ് അറിയിച്ചു. സംസ്ഥാന, ജില്ല സഹകരണ ബാങ്കുകളെ ലയിപ്പിച്ചപ്പോള്‍ മലപ്പുറം ജില്ല ബാങ്ക് വിട്ടുനിന്നിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button