Latest NewsIndia

സ്ത്രീകളടക്കം പ്രതിഷേധിച്ചു : പൊതുസ്ഥലങ്ങളിൽ നിസ്ക്കാരം നടത്താനുള്ള അനുമതി പിൻവലിച്ച് അധികൃതർ

ഗുരുഗ്രാമിലെ 8 പൊതുസ്ഥലങ്ങളിൽ നിസ്‌കാരം നടത്താൻ നേരത്തേ ജില്ലാ ഭരണകൂടം അനുവാദം നൽകിയിരുന്നു.

ന്യൂഡൽഹി : പ്രാദേശിക ഹിന്ദു വിശ്വാസികളുടെയും, സംഘടനകളുടെയും പ്രതിഷേധത്തെത്തുടർന്ന് പൊതുസ്ഥലങ്ങളിൽ നിസ്ക്കാരം നടത്താനുള്ള അനുവാദം പിൻവലിച്ച് ഗുരുഗ്രാം ഭരണകൂടം . ഗുരുഗ്രാമിലെ 8 പൊതുസ്ഥലങ്ങളിൽ നിസ്‌കാരം നടത്താൻ നേരത്തേ ജില്ലാ ഭരണകൂടം അനുവാദം നൽകിയിരുന്നു.

ബംഗാളി ബസ്തി സെക്ടർ 49, വി-ബ്ലോക്ക് ഡി എൽ എഫ് – , സൂറത്ത് നഗർ ഫേസ്-1, ഖേഡി മജ്‌ര വില്ലേജിന് പുറത്ത്, ദ്വാരക എക്‌സ്‌പ്രസ്‌വേയിൽ, ദൗലതാബാദ് വില്ലേജിന് സമീപം, സെക്ടർ-68, രാംഗഢ് വില്ലേജിന് സമീപം, ഡി എൽ എഫ് സ്‌ക്വയറിന് സമീപം എന്നിവിടങ്ങളിലാണ് നിസ്ക്കരിക്കാൻ നേരത്തേ അനുവാദം നൽകിയിരുന്നത് .

പരസ്യമായി നിസ്ക്കരിക്കാൻ മറ്റ് സ്ഥലങ്ങൾ കണ്ടെത്തുന്നതിന് ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റിയിൽ ഹിന്ദു-മുസ്‌ലിം സമുദായങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉണ്ടായിരുന്നു.എന്നാൽ ഹിന്ദു വിശ്വാസികൾ കടുത്ത എതിർപ്പുമായി രംഗത്തെത്തിയതോടെ ഈ തീരുമാനം പിൻ വലിക്കുകയായിരുന്നു. സ്ത്രീകളടക്കം പൊതു സ്ഥലങ്ങളിലെ നിസ്ക്കാരത്തിനെതിരെ രംഗത്തെത്തിയിരുന്നു.

പള്ളികളിലും തിരഞ്ഞെടുത്ത സ്ഥലങ്ങളിലും മാത്രമേ ഇനി നിസ്‌കരിക്കാൻ കഴിയൂ . ഹിന്ദു-മുസ്‌ലിം സമുദായങ്ങൾക്കിടയിൽ സാമൂഹിക സൗഹാർദ്ദവും സാഹോദര്യവും നിലനിർത്തുക എന്നത് ജില്ലാ ഭരണകൂടത്തിന്റെ മുൻഗണനയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button