Latest NewsNewsInternational

ഇന്ധന ക്ഷാമം രൂക്ഷം, വാഹനങ്ങള്‍ ഉപേക്ഷിച്ച് ജനങ്ങള്‍ സൈക്കിള്‍ ഉപയോഗത്തിലേയ്ക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇന്ധന ക്ഷാമം രൂക്ഷമായതോടെ ജനജീവിതം ദുഷ്‌ക്കരമാകുന്നു. ദൈനംദിന കാര്യങ്ങള്‍ക്കായി യാത്രചെയ്യേണ്ടവര്‍ ബൈക്കുകളും ജീപ്പുകളും ഉപയോഗിക്കാനാകാത്ത അവസ്ഥയിലാണ്. ചരക്കുവണ്ടികള്‍ മാത്രമാണ് നിലവില്‍ ഇന്ധനമടിച്ച് ഓടുന്നത്. ഇതോടെ പൊതു വാഹനങ്ങളായി സൈക്കിളുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്.

Read Also : രോഗികളുടെ എണ്ണത്തിൽ നേരിയ വർധന: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

അഫ്ഗാനിസ് എന്ന നാണയത്തിന്റെ മൂല്യം ഇടിഞ്ഞതിനാല്‍ മുമ്പ് 35 അഫ്ഗാനിസ് കൊടുത്തി രുന്നിടത്ത് 76 ലേക്ക് തുക ഉയര്‍ന്നതാണ് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്.
താലിബാന്റെ ആക്രമണത്തെ തുടര്‍ന്ന് ഡോളറിനെതിരെ അഫ്ഗാനിയുടെ മൂല്യം വളരെയധികം ഇടിഞ്ഞു. നൂറുരൂപയ്ക്കടുത്ത് കൊടുത്താല്‍ മാത്രമേ ഒരു ഡോളര്‍ ലഭിക്കൂ. അഫ്ഗാനി അല്ലാതെ മറ്റെല്ലാ വിദേശ കറന്‍സി കൈമാറ്റങ്ങളും താലിബാന്‍ നിരോധിച്ചിരിക്കുകയാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button