KeralaLatest NewsNews

ഇന്ധനവില വില: കേന്ദ്രം കുറച്ചാൽ നികുതി കുറയ്‌ക്കുമെന്ന വാഗ്ദാനം കേരളം പാലിക്കണമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം : കേന്ദ്രസർക്കാരിനെ മാതൃകയാക്കി സംസ്ഥാന സർക്കാരും ഇന്ധനനികുതി കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ധനവില വർധനവിൽ കേന്ദ്രസർക്കാരിനെ പഴിചാരി ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള സംസ്ഥാന സർക്കാരിന്റെ എല്ലാ അടവും പൊളിഞ്ഞു കഴിഞ്ഞു. ഇനിയെങ്കിലും ജനദ്രോഹ നടപടിയിൽ നിന്നും പിന്മാറാൻ
ഇടതു സർക്കാർ തയ്യാറാവണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Read Also  :  ‘ഇരിക്കുന്ന കൊമ്പ് മുറിക്കരുത്’: യൂണിയനുകൾ കടുംപിടുത്തം ഉപേക്ഷിക്കണമെന്ന് മന്ത്രി ആൻ്റണി രാജു

മറ്റ് പല സംസ്ഥാനങ്ങളും നികുതി കുറച്ച് കേന്ദ്രത്തിന് പിന്തുണ നൽകിയിട്ടും കേരള സർക്കാർ തപ്പിതടയുകയാണ്. കേന്ദ്രം നികുതി കുറച്ചാൽ കേരളവും നികുതി കുറയ്ക്കാമെന്ന വാഗ്ദാനം പാലിക്കാൻ ധനകാര്യ മന്ത്രി തയ്യാറാവണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നൽകുമെന്നും കെ. സുരേന്ദ്രൻ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button