KeralaLatest NewsNews

റിപ്പോർട്ടർ ചാനൽ 1 കോടി രൂപ നഷ്ടപരിഹാരം നൽകണം, നികേഷ് കുമാറിന്റേത് വൃത്തികെട്ട മാധ്യമ പ്രവർത്തനമെന്ന് സുധാകരൻ

റിപ്പോർട്ടർ ചാനലിനെതിരെ 1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസയച്ചതായി കെ.പി.സി സി അധ്യക്ഷൻ കെ.സുധാകരൻ. അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ചെന്നാരോപിച്ചാണ് പരാതി. ചാനലിൻ്റെ സംപ്രേക്ഷണം അവസാനിപ്പിക്കാൻ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് പരാതി നൽകിയിട്ടുണ്ടെന്നും സുധാകരൻ അറിയിച്ചു. റിപ്പോർട്ടർ ചാനലും എം.വി നികേഷ് കുമാറും സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ച് നടത്തുന്ന മാധ്യമ പ്രവർത്തനം തന്നെ മാത്രമല്ല നാടിനെ മുഴുവനും ബാധിക്കുമെന്നും സുധാകരൻ പറഞ്ഞു.

Also Read:ടോയ്‌ലറ്റില്‍ പോകുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങൾ ?: എങ്കില്‍ ഇക്കാര്യം സൂക്ഷിക്കുക

പല തവണ പാർട്ടി പ്രവർത്തകരും സ്നേഹിതന്മാരും നിർബന്ധിച്ചിട്ടും റിപ്പോർട്ടർ ചാനലിനെതിരെ ഇതുവരെയും നിയമ നടപടികൾക്ക് മുതിരാതിരുന്നത് എം വി രാഘവൻ എന്ന ഉറ്റ സുഹൃത്തായ രാഷ്ട്രീയ നേതാവിനെ ഓർത്തിട്ടാണെന്നും അദ്ദേഹവുമായുള്ള ബന്ധത്തെ ഓർത്താണെന്നും സുധാകരൻ വ്യക്തമാക്കുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പ് ചെല്ലും ചെലവും കൊടുത്ത് സംരക്ഷിച്ച ഒരു ക്രിമിനലുമായി തന്നെ ബന്ധിപ്പിക്കാൻ ശ്രമിച്ചതും, ജനങ്ങൾക്ക്‌ വേണ്ടി തെരുവിലിറങ്ങി സമരം ചെയ്ത പ്രിയ സഹപ്രവർത്തകൻ ടോണി ചമ്മണി ഒളിവിലെന്ന് വ്യാജവാർത്ത കൊടുത്തതും എന്ത് തരം മാധ്യമ പ്രവർത്തനമാണ് എന്ന് സുധാകരൻ ചോദിച്ചു.

പല തവണ പാർട്ടി പ്രവർത്തകരും സ്നേഹിതന്മാരും നിർബന്ധിച്ചിട്ടും റിപ്പോർട്ടർ ചാനലിനെതിരെ ഇതുവരെയും നിയമ നടപടികൾക്ക് മുതിരാതിരുന്നത് എം വി രാഘവൻ എന്ന ഉറ്റ സുഹൃത്തായ രാഷ്ട്രീയ നേതാവിനെ ഓർത്തിട്ടാണ് എന്ന് സുധാകരൻ പറഞ്ഞു. ഇനിയും ഈ രീതിയിലുള്ള വൃത്തികെട്ട മാധ്യമ പ്രവർത്തനം തുടരാനാണ് തീരുമാനമെങ്കിൽ, എം.വി.ആറിൻ്റെ മകനോടുള്ള സൗമനസ്യവും പരിഗണനയും കോൺഗ്രസ് വേണ്ടെന്ന് വെയ്ക്കുമെന്നും സുധാകരൻ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button