ErnakulamKeralaNattuvarthaLatest NewsNews

സുധാകരന്റെ മാനനഷ്ടക്കേസ് സ്വാഗതം ചെയ്യുന്നു, മോൻസൻ കേസിൽ വിശദമായി പലതും പറയാനുണ്ട്: നികേഷ് കുമാർ

നോട്ടീസ് കിട്ടിയിട്ട് വിശദമായ മറുപടി

കൊച്ചി: വ്യാജ വാർത്ത സംപ്രേക്ഷണം ചെയ്‌തെന്ന് ആരോപിച്ച് മാനനഷ്ട കേസ് നൽകുമെന്ന കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നതായി റിപ്പോര്‍ടര്‍ ടിവി മാനേജിംഗ് ഡയറക്ടർ എംവി നികേഷ്‌കുമാര്‍. മോന്‍സന്‍ മാവുങ്കലുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചു എന്ന വാര്‍ത്തയില്‍ സുധാകരന്റെ നോട്ടീസ് കിട്ടിയിട്ട് മറുപടി നല്‍കാമെന്നും വിശദമായി പറയാനുള്ള കാര്യം അതിലുണ്ടെന്നും നികേഷ്‌കുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

എം വി രാഘവനെ സംരക്ഷിച്ചത് താനാണെന്നും എംവി രാഘവനോടുള്ള സ്‌നേഹത്തിന്റെ കാരണമായാണ് റിപ്പോര്‍ട്ടറിനെതിരെ ഇതുവരെ നടപടിയെടുക്കാതിരുന്നതെന്ന സുധാകരന്റെ പ്രസ്താവനക്കും നികേഷ് മറുപടി നല്‍കി. ഇക്കാര്യം ആരോടാണ് പറഞ്ഞത് എന്ന ബോധ്യം താങ്കൾക്ക് ഉണ്ടോയെന്ന് ചോദിച്ച നികേഷ് വിഷയത്തിൽ തുറന്ന ചർച്ച നടത്താൻ സുധാകരനെ വെല്ലുവിളിച്ചു.

എംവി നികേഷ്‌കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഇനി മുടി കൊഴിച്ചിലിനെ പേടിക്കേണ്ട : ഇക്കാര്യങ്ങൾ ചെയ്താൽ മതി

മാനനഷ്ട കേസിന് പോകുമെന്ന കെ സുധാകരന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു . രണ്ട്‌ കാരണങ്ങൾ ആണ് കുറിപ്പിൽ സുധാകരൻ വിശദീകരിക്കുന്നത് .
ഒന്ന് : മോൻസൻ മാവുങ്കലുമായി ബന്ധിപ്പിക്കാൻ ശ്രമിച്ചതിന് . ഇക്കാര്യത്തിൽ സുധാകരന്റെ നോട്ടീസ് കിട്ടട്ടെ . മറുപടി അപ്പോൾ നൽകാം . വിശദമായി പറയാനുള്ള കാര്യം അതിലുണ്ട് . മറുപടി എല്ലാ കാര്യങ്ങളും പറയാനുള്ള അവസരവുമാകും .
രണ്ട് : ടോണി ചമ്മണി ഒളിവിൽ എന്ന ‘വ്യാജ വാർത്ത’ നൽകിയതിന് . ഈ വാർത്ത നൽകിയത് വി എസ് ഹൈദരലി എന്ന കൊച്ചി റിപ്പോർട്ടറാണ്. ഇക്കാര്യം പോലീസിനോട് അന്വേഷിച്ച് സ്ഥിരീകരിച്ചു എന്നാണ് ഹൈദരലി നൽകുന്ന വിശദീകരണം . പ്രതികളെ തിരയുന്ന കാര്യത്തിൽ പോലീസ് അല്ലേ സോഴ്സ് . സി ഐയുമായി ഹൈദരലി സംസാരിച്ചത് ടി വിയിൽ ഞങ്ങൾ കാണിക്കുന്നുണ്ട് .

പുതിയ നിരക്കില്‍ ഇന്ധനം നല്‍കുന്നില്ല : ഇടുക്കി പെട്രോള്‍ പമ്പില്‍ തര്‍ക്കം

ഇനി എം വി രാഘവനോടുള്ള അങ്ങയുടെ സ്നേഹത്തിന്റെ കാര്യം . ഒരിക്കൽ ടി വിയിലും താങ്കൾ ഇത് പറഞ്ഞു . ‘ ഞാൻ ആണ് എം വി രാഘവനെ സംരക്ഷിച്ചത് ‘ എന്ന് . എന്നോടാണ് ഇത് പറഞ്ഞത് എന്ന ബോധ്യം താങ്കൾക്ക് ഉണ്ടായിരുന്നോ? അന്നുണ്ടായ അതിശയം ഇപ്പോഴും മാറിയിട്ടില്ല . തൊണ്ണൂറുകളിലേക്ക് നമുക്കൊന്ന് തിരിച്ചു പോകാൻ അവസരം ഉണ്ടോ ? ആര് ആരെ സംരക്ഷിച്ചു എന്ന വിഷയത്തിൽ ഒരു തുറന്ന സംവാദം ആയാലോ ? സ്ഥലവും തീയതിയും അങ്ങയുടെ സൗകര്യം .
മറുപടി പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button