Latest NewsKeralaNews

പുതിയ നിരക്കില്‍ ഇന്ധനം നല്‍കുന്നില്ല : ഇടുക്കി പെട്രോള്‍ പമ്പില്‍ തര്‍ക്കം

കഴിഞ്ഞ ദിവസം രാത്രിയാണ് രാജ്യത്തെ ഇന്ധനവിലയില്‍ കുറവ് വന്നത്

തൊടുപുഴ : പുതിയ നിരക്കിൽ പെട്രോൾ നൽകാത്തതിനെ തുടര്‍ന്ന് ഇടുക്കി ചേലച്ചുവടിലെ പമ്പിൽ തർക്കം. പഴയ നിരക്കിലെ പെട്രോൾ നൽകാൻ സാധിക്കു എന്ന് പറഞ്ഞതോടെയാണ് നാട്ടുകാരും പമ്പ് ജീവനക്കാരും തമ്മിൽ തർക്കമുണ്ടായത്. പുതുക്കിയ നിരക്ക് സിസ്റ്റത്തിൽ വന്നിട്ടില്ലെന്നാണ് ജീവനക്കാരുടെ വാദം.

തർക്കം രൂക്ഷമായതോടെ പൊലീസ് എത്തി പ്രശ്നം പരിഹരിച്ചു. പുതുക്കിയ നിരക്കിൽ പെട്രോൾ നൽകാൻ പൊലീസ് പമ്പ് ജീവനക്കാരോട് ആവശ്യപ്പെട്ടു. ഇതോടെ നാട്ടുകാരും പ്രതിഷേധം അവസാനിപ്പിച്ചു.

Read Also  :  ഇനി മുടി കൊഴിച്ചിലിനെ പേടിക്കേണ്ട : ഇക്കാര്യങ്ങൾ ചെയ്താൽ മതി

കഴിഞ്ഞ ദിവസം രാത്രിയാണ് രാജ്യത്തെ ഇന്ധനവിലയില്‍ കുറവ് വന്നത്. പുതിയ നിരക്കുകള്‍ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. പെട്രോള്‍ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്‌സൈസ് തീരുവയില്‍ ഇളവ് നല്‍കിയിട്ടുളളത്. ദീപാവലി സമ്മാനം എന്ന സൂചനയോടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button