Latest NewsNewsInternational

ശരിയത്ത് നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്വവര്‍ഗാനുരാഗികളെ വധിക്കാനൊരുങ്ങി താലിബാന്‍ : വധശിക്ഷ പൊതുസ്ഥലത്ത്

കാബൂള്‍: അഫ്ഗാനിസ്താനില്‍ താലിബാന്‍ ശരിയത്ത് നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്വവര്‍ഗാനുരാഗികളെ വധിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിനായി കൊലപ്പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്ത് നിരവധി പേര്‍ ഒളിവില്‍ പോയെന്നാണ് വിവരം. താലിബാന്റെ വ്യാഖ്യാനമനുസരിച്ച് ശരിയത്ത് നിയമപ്രകാരം സ്വവര്‍ഗരതി തെറ്റാണെന്നും വധശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണെന്നുമാണ് വിശ്വസിക്കുന്നത്. ഇതിന്റെ ഭാഗമായി തീര്‍ത്തും പ്രാകൃതമായ രീതിയില്‍ സ്വവര്‍ഗസ്നേഹികളെ താലിബാന്‍ കൊലപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read Also : ക്രിസ്ത്യന്‍ സ്‌കൂളുകളുടെ മേല്‍ നിയന്ത്രണമേര്‍പ്പെടുത്തി നിയമ ഭേദഗതി : പ്രതിഷേധവുമായി ക്രൈസ്തവ സഭകള്‍

രാജ്യത്ത് നിലനിന്ന് പോവുകയെന്നത് അത്യധികം കഠിനമാണെന്നും മരണതുല്യമാണെന്നുമാണ് സംഭവത്തില്‍ എല്‍ജിബിടി സംഘടനായ റെയിന്‍ബോ റെയില്‍റോഡിലെ കിമാഹ്ലിയു പവലിന്റെ പ്രതികരണം. അഫ്ഗാനിലെ ഏക അന്താരാഷ്ട്ര സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് അദ്ദേഹം.

താലിബാന്‍ തീവ്രവാദികള്‍ സ്വവര്‍ഗാനുരാഗികളെ ജീവനോടെ കത്തിക്കുകയും മേല്‍ക്കൂരയില്‍ നിന്ന് എറിഞ്ഞ് കൊല്ലുകയും ചെയ്യുന്നത് നേരിട്ട് കണ്ടതായി ഇതിനോടം പല സൈനികരും വെളിപ്പെടുത്തിയിട്ടുണ്ട്. പൊതു സ്ഥലത്താണ് താലിബാന്‍ ഇത്തരം ക്രൂരമായ ശിക്ഷാവിധികള്‍ നടപ്പിലാക്കുകയെന്നും പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button