ThiruvananthapuramKeralaLatest NewsNews

കേന്ദ്രം നികുതി വര്‍ധിപ്പിക്കുമ്പോള്‍ കേരള സര്‍ക്കാര്‍ സന്തോഷിക്കുന്നു: സമരവുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷനേതാവ്

കേന്ദ്രം ഇന്ധന വില കുറച്ചാല്‍ സംസ്ഥാനവും കുറയ്ക്കുമെന്ന് പറഞ്ഞിട്ടും സര്‍ക്കാരിന് നികുതി കുറയ്ക്കാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും കേന്ദ്രം നികുതി വര്‍ധിപ്പിക്കുമ്പോള്‍ സന്തോഷിക്കുന്നത് കേരള സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേന്ദ്രം ഇന്ധനവില കുറച്ചതിന് അനുസരിച്ച് കേരളവും നികുതി കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രം ഇന്ധന വില കുറച്ചാല്‍ സംസ്ഥാനവും കുറയ്ക്കുമെന്ന് പറഞ്ഞിട്ടും സര്‍ക്കാരിന് നികുതി കുറയ്ക്കാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇങ്ങനെ തുടര്‍ന്നാല്‍ ഇരു സര്‍ക്കാരുകള്‍ക്കെതിരെയും കോണ്‍ഗ്രസ് സമരവുമായി മുന്നോട്ട് പോകുമെന്ന് വിഡി സതീശന്‍ പറഞ്ഞു.

Read Also : പതിവ് തെറ്റിക്കാതെ: ദീപാവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി കാശ്മീരില്‍, വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരവ് അര്‍പ്പിച്ചു

ക്രൂഡ് ഓയില്‍ വില കുറഞ്ഞപ്പോള്‍ ലഭിക്കേണ്ട ആനുകൂല്യങ്ങളൊന്നും രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് കേരളത്തില്‍ നികുതി ഭീകരത നടപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാനത്ത് ഇന്ധനവില കുറയ്ക്കില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു. പോക്കറ്റടിക്കാരന്റെ ന്യായം പോലെ, പോക്കറ്റില്‍ നിന്ന് പണമെല്ലാം എടുത്തശേഷം വണ്ടിക്കൂലിക്ക് ഇതിരിക്കട്ടെ എന്ന് പറയുന്നപോലെയാണ് കേന്ദ്രം ഇന്ധന നികുതി കുറച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

കേന്ദ്രം പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കുറച്ചതോടെ കേരളത്തില്‍ പെട്രോളിന് 6 രൂപ 57 പൈസയും ഡീസലിന് 12 രൂപ 33 പൈസയുമാണ് കുറഞ്ഞത്. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതോടെ ആനുപാതികമായി സംസ്ഥാന നികുതിയും കുറഞ്ഞതാണ് വില കുറയാന്‍ കാരണം. അതേസമയം ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്കും നികുതി കുറച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button