COVID 19USALatest NewsNewsInternational

ഗ്ലാസ്ഗോ ഉച്ചകോടിയിൽ ബൈഡനെ അനുഗമിച്ച വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന് കൊവിഡ്: ആശങ്കയേറുന്നു

നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത പരിപാടിയായിരുന്നു ഗ്ലാസ്ഗോ ഉച്ചകോടി

വാഷിംഗ്ടൺ: ഗ്ലാസ്ഗോ ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ അനുഗമിച്ച വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. രോഗവ്യാപനം ഉണ്ടാകാനിടയുള്ള സാഹചര്യം മുൻനിർത്തി പ്രസ്തുത ഉദ്യോഗസ്ഥനെയും സമ്പർക്കം സംശയിക്കുന്ന മറ്റ് ചിലരെയും സ്കോട്ലൻഡിൽ തന്നെ നിർത്തിയിട്ടാണ് ബൈഡൻ അമേരിക്കയിലേക്ക് മടങ്ങിയത് എന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ബൈഡന്റെ സ്റ്റാഫ് അംഗങ്ങളിൽ എത്ര പേർ ക്വാറന്റീനിലാണ് എന്നത് വ്യക്തമല്ല.

Also Read:സൈനിക സഹകരണം മെച്ചപ്പെടുത്തൽ: ചെക്ക് സൈനിക മേധാവിയുമായി കൂടിക്കാഴ്ച നടത്തി ജനറൽ ബിപിൻ റാവത്ത്

റാപ്പിഡ് ടെസ്റ്റിലൂടെയാണ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ പിസിആർ പരിശോധന ഫലം വരാനിരിക്കുന്നതേയുള്ളൂ. അതേസമയം ബൈഡൻ ചൊവ്വാഴ്ച നടത്തിയ പരിശോധനയിലും നെഗറ്റീവ് ആണ്.

ദേശീയ സുരക്ഷാ സമിതിയിലെ അംഗമായ ഉദ്യോഗസ്ഥനാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിരവധി ലോകരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത പരിപാടിയായിരുന്നു ഗ്ലാസ്ഗോ കാലാവസ്ഥാ ഉച്ചകോടി. ഇതിൽ കൊവിഡ് വ്യാപനമുണ്ടായത് അന്താരാഷ്ട്ര തലത്തിൽ ആശങ്കയുണർത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button