Latest NewsNewsInternationalUK

കോവിഡ് ചികിത്സയ്ക്ക് ഇനി ഗുളികയും: മോൾനുപിരവിറിന് അനുമതി നൽകി ബ്രിട്ടൺ

ലോകത്ത് ആദ്യമായാണ് ഒരു രാജ്യം കോവിഡ് ചികിത്സയ്ക്കായി ആന്റി വൈറൽ ഗുളിക ഉപയോഗിക്കാൻ അനുമതി നൽകുന്നത്

ലണ്ടൻ : കോവിഡ് ബാധിച്ചവർക്ക് നൽകാനുള്ള ആന്റിവൈറൽ ​ഗുളികയ്ക്ക് അനുമതി നൽകി ബ്രിട്ടൺ. അമേരിക്കന്‍ ഫാര്‍മ കമ്പനി നിര്‍മ്മിക്കുന്ന ‘മോള്‍നുപിരവിര്‍’ എന്ന ആന്‍റിവൈറല്‍ ഗുളികയ്ക്കാണ് ബ്രിട്ടീഷ് മെഡിസിന്‍ റെഗുലേറ്റര്‍ അനുമതി നൽകിയത്. ഗുരുതരമായ കോവിഡ് രോഗികൾക്ക് ദിവസം രണ്ട് നേരം ഗുളിക നൽകാനാണ് ബ്രിട്ടിഷ് മെഡിസിൻസ് റഗുലേറ്റർ അനുമതി നൽകിയിരിക്കുന്നത്. ബ്രിട്ടന് പുറമേ അമേരിക്ക, ഓസ്ട്രേലിയ, സിംഗപ്പൂർ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും എംഎസ്ഡി കമ്പനിയുമായി കരാർ ഒപ്പുവച്ചിട്ടുണ്ട്.

ലോകത്ത് ആദ്യമായാണ് ഒരു രാജ്യം കോവിഡ് ചികിത്സയ്ക്കായി ആന്റി വൈറൽ ഗുളിക ഉപയോഗിക്കാൻ അനുമതി നൽകുന്നത് . ക്ലിനിക്കൽ പരീക്ഷണത്തിൽ ഇൻഫ്ലുവൻസ ചികിത്സയ്ക്കായി വികസിപ്പിച്ച ഗുളിക, കോവിഡ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനോ മരണപ്പെടാനോ ഉള്ള സാധ്യത പകുതിയായി കുറച്ചതായി കണ്ടെത്തി.

Read Also  :  പുതിയ ഡ്യുക്കാട്ടി ഹൈപ്പര്‍മോട്ടാര്‍ഡ് 950 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ദുർബലരും പ്രതിരോധശേഷി കുറഞ്ഞവരുമായവരിൽ ഈ ചികിത്സ നിർണായകയമായ മാറ്റമായിരിക്കുമെന്ന്‌ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. ചരിത്രപരമായ ദിനമാണിതെന്നും ആന്റിവൈറൽ ഗുളിക കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആദ്യ രാജ്യമായി ബ്രിട്ടൻ മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.

 

shortlink

Post Your Comments


Back to top button