ErnakulamNattuvarthaLatest NewsKeralaNews

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കൊച്ചി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിൽ യുവാവ് പോലീസ് പിടിയിൽ. വരാപ്പുഴ എടമ്പാടം ഭാഗത്ത് കാട്ടുകണ്ടത്തിൽ വീട്ടിൽ അതുൽ (23 ) ആണ് ബിനാനിപുരം പോലീസിന്റെ പിടിയിലായത്. പ്രതി കഴിഞ്ഞമാസം 30ന് പെൺകുട്ടി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

ബിനാനിപുരം പൊലീസ് ഇൻസ്‌പെക്ടർ വി.ആർ.സുനിൽ, സബ് ഇൻസ്‌പെക്ടർ സുധീർ,എ.എസ്‌ഐ ആന്റണി എസ്.സി.പി.ഒ മാരായ സുനിൽ കുമാർ, ഹരീഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button