Jobs & VacanciesLatest NewsEducationCareerEducation & Career

കരസേനയില്‍ പ്ലസ്ടുകാര്‍ക്ക് സൗജന്യ എന്‍ജിനീയറിംഗ് പഠനം

വിജ്ഞാപനം www.joinindianarmy.nic.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം

സയന്‍സ് വിഷയങ്ങളില്‍ പ്ലസ് ടു വിജയിച്ച ജെഇഇ മെയിന്‍ 2021 റാങ്ക് ജേതാക്കള്‍ക്ക് കരസേനയില്‍ പ്ലസ്ടു ടെക്‌നിക്കല്‍ എന്‍ട്രിയിലൂടെ സൗജന്യ എന്‍ജിനീയറിംഗ് പഠനത്തിനും ലഫ്റ്റനന്റായി ജോലി നേടാനും അവസരം. 2022 ജനുവരിയില്‍ ആരംഭിക്കുന്ന കോഴ്‌സിലേക്ക് അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. 90 ഒഴിവുകളാണുള്ളത്.

ഹയര്‍ സെക്കന്‍ഡറി/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുണ്ടാകണം. 2002 ജൂലൈ രണ്ടിന് മുേമ്പാ 2005 ജൂലൈ ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. വിജ്ഞാപനം www.joinindianarmy.nic.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

Read Also : ഒടുവില്‍ ഉറപ്പിച്ചു: ‘മരക്കാര്‍’ തിയേറ്ററിലേക്കില്ല, ആമസോണ്‍ പ്രൈമിലൂടെ റിലീസിന്

അപേക്ഷ ഓണ്‍ലൈനായി നവംബര്‍ എട്ടിനകം സമര്‍പ്പിക്കണം. ജെ.ഇ.ഇ മെയിന്‍ 2021 റാങ്ക് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അപേക്ഷയിലുണ്ടാവണം. മെറിറ്റ് അടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി ബംഗളൂരു, ഭോപാല്‍, അലഹബാദ്, കപൂര്‍തല കേന്ദ്രങ്ങളിലായി ഇന്റര്‍വ്യൂ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button