KeralaLatest NewsNews

‘യുദ്ധം നയിച്ച‌ വീര‌ൻ‌, ഒരു രാഷ്ട്രം തന്നെ സ്ഥാപിച്ചവർ‌’:വാരിയംകുന്നന്റെ സാങ്കല്പിക ചിത്രവുമായി അമീൻ, പങ്കുവെച്ച് റമീസ്

തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് എഴുതിയ ‘‌സുൽത്താൻ‌ വാരിയംകുന്നൻ’‌ എന്ന‌ പുസ്തകവും അതിലെ വാരിയംകുന്നന്റെ ഫോട്ടോയുമാണ് സോഷ്യൽ മീഡിയ ഇപ്പോഴും ചർച്ച ചെയ്യുന്നത്. ഫോട്ടോയുടെ ആധികാരികതയെ ചോദ്യം ചെയ്ത് നിരവധി പേർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, പുസ്തകം വായിച്ചവരിൽ ഒരാളായ അമീൻ തന്റെ മനസ്സിൽ ഉടലെടുത്ത വാരിയംകുന്നന്റെ സാങ്കൽപ്പിക ചിത്രം വരച്ചത് തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് റമീസ്. പുസ്തകം വായിക്കെ‌ മനസ്സിൽ‌ വന്ന‌ ഒരു‌ കൺസപ്റ്റ്‌ ആണ്‌‌ ഈ ചിത്രം വരയ്ക്കാൻ കാരണമായതെന്ന് അമീൻ വേങ്കര തന്റെ ഫേസ്‌ബുക്കിൽ എഴുതി.

Also Read:കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ഐടിഐ വൊക്കേഷണല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം

എന്റെ മനസ്സിലെ‌ വാരിയംകുന്നൻ എന്ന് പറഞ്ഞാണ് അമീൻ ചിത്രം പങ്കുവെച്ചത്. കരുത്തുറ്റ‌ ശരീരവും ലീ‌ എൻഫീൽഡ്‌ 303‌ റൈഫിളും‌ അരയിൽ‌ കഠാരപോലെ‌ തോന്നിക്കുന്ന‌ നാലുതിര മുറിയുന്ന‌ റിവോൾവറും‌ പടച്ചട്ടയും‌ ലെതർ‌ ബെൽറ്റു‌മ‌ണിഞ്ഞ്‌ പച്ച‌നിറത്തിലുള്ള‌ പട്ടാളവേഷത്തിലുള്ള വാരിയംകുന്നനെയാണ് അമീൻ വരച്ചിരിക്കുന്നത്.

കരുത്തുറ്റ ശരീരവും ആകർഷണീയ‌മായ‌ കണ്ണുകളുമുള്ള പാട്ടുകാരൻ‌ ആണ് വാരിയംകുന്നനെന്ന് പോസ്റ്റിൽ പറയുന്നു. ലീ‌ എൻഫീൽഡ്‌ 303‌ റൈഫിളും‌ അരയിൽ‌ കഠാരപോലെ‌ തോന്നിക്കുന്ന‌ നാലുതിര മുറിയുന്ന‌ റിവോൾവറും‌ പടച്ചട്ടയും‌ ലെതർ‌ ബെൽറ്റു‌മ‌ണിഞ്ഞ്‌ പച്ച‌നിറത്തിലുള്ള‌ പട്ടാളവേഷത്തിൽ‌ ഗറില്ലാ‌ യുദ്ധം നയിച്ച‌ വീര‌ൻ‌ ആണെന്നും 75000‌ ത്തോളം‌ വരുന്ന‌ സൈന്യത്തിന്റെ‌ നായകൻ‌ ആണ് വാരിയംകുന്നനെന്നും റമീസ് പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button