Latest NewsNewsIndia

പടക്കം പൊട്ടിച്ചതും വൈക്കോല്‍ കത്തിച്ചതും വിനയായി: ഡൽഹിയിൽ വായുനിലവാരം ഗുരുതരാവസ്ഥയില്‍

ഡല്‍ഹിയും സമീപപ്രദേശങ്ങളും പുകമഞ്ഞ് നിറഞ്ഞ് ശ്വാസം മുട്ടുമ്പോഴും വിഷയത്തില്‍ ബിജെപിയും ആംആദ്മി പാര്‍ട്ടിയും ആരോപണപ്രത്യാരോപണങ്ങള്‍ തുടരുകയാണ്.

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായുനിലവാരം ഗുരുതരാവസ്ഥയില്‍ തുടരുന്നു. വായുനിലവാരം 533 ആണ്. രാജ്യതലസ്ഥാനത്തിന്‍റെ ഹൃദയമായ കൊണോട്ട്പ്ലേസില്‍ പി.എം 2.5 മൂലമുള്ള മലിനീകരണം 628 ആണ്. ജന്തര്‍മന്ദറില്‍ 341 ഉം െഎടിഒയില്‍ 374 ഉം രേഖപ്പെടുത്തി.

Read Also: സ്ത്രീ ശാക്തീകരണവും കുഞ്ഞുങ്ങളുടെ ക്ഷേമം ഉറപ്പാക്കലുമാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം: മന്ത്രി വീണ ജോര്‍ജ്

ഡൽഹിയിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശം മറികടന്നും അര്‍ധരാത്രിവരെ പടക്കം പൊട്ടിച്ചതും പഞ്ചാബില്‍ കര്‍ഷകര്‍ വൈക്കോല്‍ കത്തിച്ചതും മലിനീകരണത്തിന് കാരണമായി. ഡല്‍ഹിയും സമീപപ്രദേശങ്ങളും പുകമഞ്ഞ് നിറഞ്ഞ് ശ്വാസം മുട്ടുമ്പോഴും വിഷയത്തില്‍ ബിജെപിയും ആംആദ്മി പാര്‍ട്ടിയും ആരോപണപ്രത്യാരോപണങ്ങള്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments


Back to top button