Latest NewsNewsFootballSports

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റര്‍ ഡര്‍ബി

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റര്‍ ഡര്‍ബി. ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ്ട്രഫോര്‍ഡിലാണ് മത്സരം. ഈ സീസണ്‍ തുടക്കം മുതല്‍ മോശം ഫോമിൽ തുടരുന്ന യുണൈറ്റഡിനും ഒലെ ഗണ്ണാര്‍ സോള്‍ഷ്യറിനും ഇന്നത്തേത് നിലനിപ്പിന്റെ പോരാട്ടമാണ്.

ലിവര്‍പൂളിനോട് അഞ്ച് ഗോളുകള്‍ക്ക് തോറ്റതിന്റെ ക്ഷീണം ഇപ്പോഴും തീരാത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് ഡര്‍ബിയിലും തോറ്റാല്‍ സാക്ഷാല്‍ അലക്‌സ് ഫെര്‍ഗൂസണ് പോലും ഒലെയുടെ ജോലി സംരക്ഷിക്കാന്‍ കഴിഞ്ഞേക്കില്ല. അവസാന രണ്ടു മത്സരങ്ങളില്‍ ബാക്ക് 5 എന്ന ടാക്ടിക്‌സിലേക്ക് മാറിയ ഒലെ ഇന്നും അത് പിന്തുടരാനാണ് സാധ്യത.

Read Also:- ബിപിയും തടിയും കുറയ്ക്കാന്‍ മുട്ടയുടെ വെള്ള..!

വരാനെ പരിക്കേറ്റ് പുറത്തായതിനാൽ ലിന്‍ഡെലോഫ് ഫിറ്റ്‌നെസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ഒലെ. ലിന്‍ഡെലോഫ് ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചാൽ എറിക് ബയി, മഗ്വയര്‍, ലിന്‍ഡെലോഫ് എന്നിവര്‍ ഡിഫന്‍സില്‍ ഇറങ്ങും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അറ്റാക്കര്‍ കവാനിയും ഇന്ന് കളിക്കില്ല. പെപ് ഗ്വാര്‍ഡിയോള നയിക്കുന്ന മാഞ്ചസ്റ്റർ സിറ്റി മികച്ച ഫോമിലനാണെങ്കിലും അവസാന ആഴ്ച ക്രിസ്റ്റല്‍ പാലസിനോട് തോറ്റത് സിറ്റിക്ക് ഏറെ ആശങ്ക നല്‍കുന്നുണ്ട്. ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 6 മണിക്കാണ് മത്സരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button