KollamKeralaNattuvarthaLatest NewsNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ‍ഡിപ്പിച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്​​റ്റിൽ

പ​രി​ച​യ​ക്കാരിയായ പെ​ൺ​കു​ട്ടി​യെ സു​ഹൃ​ത്തിന്റെ സ​ഹാ​യ​ത്തോ​ടെ ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ലെ​ത്തി​ച്ച് പീഡിപ്പിക്കുകയായിരുന്നു

അ​ഞ്ചാ​ലും​മൂ​ട്​: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്​​റ്റി​ൽ. ഒ​ളി​വി​ലാ​യി​രു​ന്ന എ​ഴു​കോ​ൺ കാ​രു​വേ​ലി​ൽ പ​രു​ത്തും​പ്പാ​റ ജ​വാ​ൻ​മു​ക്കി​ന് സ​മീ​പം അ​ഖി​ൽ ഭ​വ​നി​ൽ അ​ഖി​ൽ (20) ആ​ണ് ​പി​ടി​യി​ലാ​യ​ത്. കേസിലെ മറ്റൊരു പ്രതിയെ ഒക്ടോബർ 20ന് പൊലീസ് പിടികൂടിയിരുന്നു.

Read Also: വീ​ട്​ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം : പ്രതികൾ അറസ്റ്റിൽ

പ​രി​ച​യ​ക്കാരിയായ പെ​ൺ​കു​ട്ടി​യെ സു​ഹൃ​ത്തിന്റെ സ​ഹാ​യ​ത്തോ​ടെ ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ലെ​ത്തി​ച്ച് പീഡിപ്പിക്കുകയായിരുന്നു. അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ സി. ​ദേ​വ​രാ​ജന്റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ ബി. ​ശ്യാം, ല​ഗേ​ഷ്കു​മാ​ർ, എ.​എ​സ്.​ഐ​മാ​രാ​യ രാ​ജേ​ഷ്, ഓ​മ​ന​ക്കു​ട്ട​ൻ, എ​സ്.​സി.​പി.​ഒ ജെ​യ്സ​ൺ, സി.​പി.​ഒ രാ​ജി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോടതിയിൽ ഹാജരാക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button