IdukkiKeralaLatest NewsNews

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വൈകാരിക സമീപനമല്ല വേണ്ടത്, ചര്‍ച്ചചെയ്ത് യോജിപ്പിലെത്തണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

കൂടുതല്‍ ജലം ലഭിക്കുന്നതിനാണ് തമിഴ്‌നാട് ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വൈകാരിക സമീപനമല്ല വേണ്ടതെന്നും ചര്‍ച്ചചെയ്ത് യോജിപ്പിലെത്തണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഇരു സര്‍ക്കാരുകളും തമ്മില്‍ ചര്‍ച്ച നടത്താമെന്ന തമിഴ്‌നാട് നിലപാട് പ്രതീക്ഷ നല്‍കുന്നതാണെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ ജലം ലഭിക്കുന്നതിനാണ് തമിഴ്‌നാട് ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read Also : നയാപൈസയുടെ ഇളവ് നല്കാത്ത സര്‍ക്കാരിനെ സമരങ്ങള്‍ കൊണ്ട് മുട്ടുകുത്തിക്കുമെന്ന് കെ സുധാകരന്‍

ആവശ്യത്തിന് ജലം നല്‍കാന്‍ കേരളം തയ്യാറാണെന്നും പുതിയ അണക്കെട്ടും ജനങ്ങളുടെ സുരക്ഷിതത്വവുമാണ് കേരളത്തിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുസര്‍ക്കാരുകളും തമ്മില്‍ ചര്‍ച്ച ചെയ്തു യോജിപ്പിലെത്തുകയാണ് വേണ്ടതെന്നും അതിനുള്ള സാഹചര്യം ഉണ്ടായി വരുന്നത് പ്രതീക്ഷ നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയത്തില്‍ കൂടുതല്‍ അഭിപ്രായ പ്രകടനം നടത്തുന്നത് ഉചിതമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ സ്പില്‍വേയിലെ ഏഴ് ഷട്ടറുകള്‍ കൂടി തുറന്നതിനെ തുടര്‍ന്നാണ് തമിഴ്‌നാട് മന്ത്രി സംഘം ഇന്നലെ മുല്ലപ്പെരിയാറില്‍ സന്ദര്‍ശനം നടത്തിയത്. ബേബി ഡാം ബലപ്പെടുത്തിയശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്നാണ് തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകന്‍ പറഞ്ഞത്. അതേസമയം പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളി കളഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button