PalakkadKeralaNattuvarthaLatest NewsNews

പതിവുപോലെ ഇന്നും തീയതിയും ദിവസവും പത്രത്തിൽ കൃത്യമായി അച്ചടിച്ചിട്ടുണ്ട്, അഭിനന്ദനങ്ങൾ: പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

പാലക്കാട്: കേന്ദ്രം ഇന്ധനവില കുറച്ചതിന് ആനുപാതികമായി കേരളവും വില കുറച്ചെന്ന രീതിയിൽ വാർത്ത നൽകിയ ദേശാഭിമാനി പത്രത്തിനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ രംഗത്ത് കേരളത്തിൽ ഇന്ധനവില കുറച്ച ദേശാഭിമാനിക്ക് അഭിനന്ദനത്തിന്റെ പരിപ്പുവടകൾ നൽകുന്നതായി ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കേന്ദ്രം കുറച്ചത് എക്സൈസ് തീരുവയാണെന്നും അതിന്റെ ഒരു വിഹിതം സംസ്ഥാനങ്ങൾക്കും ലഭിക്കുന്നതിനാൽ എക്സൈസ് തീരുവ കുറയുമ്പോൾ സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട വിഹിതത്തിലും സ്വാഭാവികമായ കുറവുണ്ടാകുമെന്നും ശ്രീജിത്ത് വ്യക്തമാക്കുന്നു. അത് കേരളത്തിന്റെ ഔദാര്യമല്ലെന്നും മറിച്ച് വിഹിതം കണക്കാക്കുന്ന ഫോർമുല അങ്ങനെ ആയതുകൊണ്ടാണെന്നും ശ്രീജിത്ത് ചൂണ്ടിക്കാണിക്കുന്നു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കേരളത്തിൽ ഇന്ധനവില കുറച്ച ദേശാഭിമാനിക്ക് അഭിനന്ദനത്തിന്റെ പരിപ്പുവടകൾ!
കേന്ദ്രം ഇന്ധനവില കുറച്ചതിന് ആനുപാതികമായി കേരളവും വില കുറച്ചെന്നാണ് ദേശാഭിമാനി പറയുന്നത്. ആനുപാതിക നികുതിവർധന കേരളം വേണ്ടെന്നു വച്ചത്രേ.
എന്താണ് വാസ്തവം? കേന്ദ്രം കുറച്ചത് എക്സൈസ് തീരുവയാണ്. അതിന്റെ ഒരു വിഹിതം സംസ്ഥാനങ്ങൾക്കും ലഭിക്കുന്നതാണ്. അതുകൊണ്ട് എക്സൈസ് തീരുവ കുറയുമ്പോൾ സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട വിഹിതത്തിലും സ്വാഭാവികമായ കുറവുണ്ടാകും. അത് കേരളത്തിന്റെ ഔദാര്യമല്ല; മറിച്ച് വിഹിതം കണക്കാക്കുന്ന ഫോർമുല അങ്ങനെ ആയതുകൊണ്ടാണ്.

ഗൾഫിൽ നിന്നെത്തിയത് രണ്ടാഴ്ച മുൻപ്, ബർഗർ ഓർഡർ ചെയ്ത് ഉനൈസ് പടക്കം കത്തിച്ചു, കൈപ്പത്തി മുറിഞ്ഞു പോയി

എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഒരു ഉദാഹരണം ദേശാഭിമാനിക്ക് പറഞ്ഞുതരാം. നമ്മുടെ പ്രധാന ഭക്ഷണമായ പരിപ്പുവടയ്ക്ക് കേന്ദ്രം എക്സൈസ് തീരുവ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കരുതുക. അതിന്റെ 20% കേരളത്തിനു നൽകുന്നെന്നും കരുതുക. കേന്ദ്രം ആ തീരുവയിൽ 10 രൂപയുടെ കുറവ് വരുത്തിയാൽ എന്തു സംഭവിക്കും? കേരളത്തിനുള്ള വിഹിതത്തിലെ 20% സ്വാഭാവികമായും കുറയും. അപ്പോൾ കേരളത്തിലെ പരിപ്പുവടയുടെ വില ഫലത്തിൽ 12 രൂപ കുറയും. ശതമാനത്തിലെ ഏറ്റക്കുറച്ചിലുകൾ പ്രകാരം സമാനമായ വ്യത്യാസം ഇന്ധനവിലയിൽ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുണ്ട്. അതിൽ സംസ്ഥാനങ്ങൾക്ക് ഒരു പങ്കുമില്ല. ഉദാഹരണത്തിന് സംസ്ഥാന നികുതി കുറച്ചിട്ടില്ലാത്ത രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിൽ പോലും പെട്രോളിന് 6.35 രൂപയും ഡീസലിന് 12.68 രൂപയും കുറഞ്ഞിട്ടുണ്ട്.

ആനുപാതിക നികുതിവർധന കേരളം വേണ്ടെന്നുവച്ചു എന്നതാണ് അടുത്ത വാദം. അതെങ്ങനെ ശരിയാകും? കേന്ദ്രം തീരുവ കുറയ്ക്കുകയാണല്ലോ ചെയ്തത്. അപ്പോൾ പിന്നെ എങ്ങനെയാണ് ആനുപാതിക നികുതിവർധന ഉണ്ടാകുന്നതും അത് സംസ്ഥാനം വേണ്ടെന്ന് വക്കുന്നതും? വീണ്ടും പരിപ്പുവട എടുക്കൂ. ഇന്നുമുതൽ പരിപ്പുവടയ്ക്ക് 10 രൂപ കുറയുമെന്ന് കേന്ദ്രം പറഞ്ഞാൽ എവിടെ നിന്നാണ് കേരളത്തിന് നികുതിവർധന ഉണ്ടാകുന്നതും അത് വേണ്ടെന്ന് വക്കുന്നതും?

പരിപ്പുവടയുടെ ഉദാഹരണം മനസ്സിലായില്ലെങ്കിൽ ഹോട്ട്ഡോഗിന്റെ ഉദാഹരണം പറഞ്ഞുതരാം. പതിവുപോലെ ഇന്നും തീയതിയും ദിവസവും പത്രത്തിൽ കൃത്യമായി അച്ചടിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ!

shortlink

Related Articles

Post Your Comments

Related Articles


Back to top button