Latest NewsNewsIndiaInternationalSports

കാനഡയിലും ആവേശമായി ദീപാവലി: ദേശീയ ഹോക്കി ലീഗ് ടീമിന്റെ ജേഴ്സിയിൽ ദീപാവലി ആശംസകൾ ചിത്രീകരിച്ചു

കാനഡയിലും ദീപാവലി ആഘോഷങ്ങളുടെ അലയൊലികൾ.  ദേശീയ ഹോക്കി ലീഗ് ടീമിന്റെ ജേഴ്സിയിൽ ദീപാവലി ആശംസകൾ ചിത്രീകരിച്ചു. വാങ്കൂവർ കനൂക്സിന്റെ ജേഴ്സിയിലാണ് ദീപാവലി ആശംസകളുടെ ചിത്രം തുന്നിച്ചേർത്തത്.

Also Read:കാലാവസ്ഥാ ഉച്ചകോടി: ഇന്ത്യയെ പ്രശംസിച്ച് ലോകമാധ്യമങ്ങൾ

ബ്രിട്ടീഷ് കൊളംബിയയിലെ പിറ്റ് മെഡോസ് സ്വദേശി ജഗ് നാഗ്രയാണ് ജേഴ്സി ഡിസൈൻ ചെയ്തത്. ഇത്തരമൊരു സാഹചര്യത്തിൽ ദീപാവലി ആഘോഷിക്കുന്നത് ആഹ്ളാദകരമാണെന്നും മികച്ച പ്രതികരണമാണ് ജേഴ്സിക്ക് ലഭിച്ചതെന്നും നാഗ്ര പറഞ്ഞു.

നാഷ്വിയെ പ്രിഡേറ്റേഴ്സിനെതിരായ ലീഗ് മത്സരത്തിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ കനൂക്സ് ഈ ജേഴ്സി ഉപയോഗിച്ചാണ് കളിച്ചത്. വലിയ സ്വീകാര്യതയാണ് ജേഴ്സിക്ക് ലഭിച്ചത്. എന്നിരുന്നാലും ഔദ്യോഗിക മത്സരത്തിൽ ടീമിന് ജേഴ്സി ഉപയോഗിക്കാൻ സാധിക്കില്ല. ദേശീയ ഹോക്കി ലീഗിലെ ചട്ടങ്ങൾ ഇതിന് അനുവദിക്കുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button