Latest NewsSaudi ArabiaNewsInternationalGulf

മക്കയിലെയും മദീനയിലെയും ശുചീകരണ, അണുവിമക്ത ജോലികൾക്ക് റോബോട്ടുകൾ: തുടർച്ചയായി നാലു മണിക്കൂർ വരെ ജോലി ചെയ്യും

മക്ക: മക്കയിലെയും മദീനയിലെയും ശുചീകരണ, അണുവിമക്ത ജോലികൾക്ക് ഇനി റോബോട്ടുകൾ. മദീനയിലെ മസ്ജിദുന്നബവിയിലും മക്കയിലെ മസ്ജിദുൽ ഹറമിലും ശുചീകരണ, അണുവിമുക്ത ജോലികൾ റോബോട്ടുകൾ ഏറ്റെടുത്തു. നിലം കഴുകൽ, തുടക്കൽ, അണുനശീകരണം തുടങ്ങിയ ജോലികളെല്ലാം ഇനി റോബട്ടുകൾ ചെയ്യും.

Read Also: പെട്ടിക്കടക്കാരനെ മർദിച്ച്​ 6000 രൂപയുടെ സാധനം കവർന്നയാളെ പോലീസ് പിടികൂടി, 30 ഓളം കേസുകളിൽ പ്രതി

തുടർച്ചയായി 4 മണിക്കൂർ വരെ ജോലി ചെയ്യാനുള്ള ശേഷിയും ഈ റോബോർട്ടുകൾക്കുണ്ട്. നിർമിത ബുദ്ധി ഉൾപ്പെടെയുള്ള നവീന സാങ്കേതിക വിദ്യയിൽ തയാറാക്കിയ റോബോട്ട് അത്യാധുനിക സെൻസറിലൂടെ ആളുകളുടെ സാമീപ്യവും തടസ്സങ്ങളും വസ്തുക്കളും തിരിച്ചറിഞ്ഞ് കൂട്ടിയിടിക്കാതെ ജോലി ചെയ്യും.

300 കിലോ റോബോട്ടിന്റെ ഭാരം. 68 ലീറ്റർ ജലം റോബോട്ടിൽ സൂക്ഷിക്കാം. മണിക്കൂറിൽ 2045 ചതുരശ്രമീറ്റർ സ്ഥലം ശുചീകരിച്ച് അണുവിമുക്തമാക്കുകയും ചെയ്യും. ബാറ്ററിയിലും ഇവ പ്രവർത്തിക്കും. നേരത്തെ തീർഥ ജലം (സംസം) വിതരണം ചെയ്യാനും അണുനാശിനി തളിക്കാനും റോബോട്ടിന്റെ സേവനം അധികൃതർ പ്രയോജനപ്പെടുത്തിയിരുന്നു.

Read Also: കൊടും ക്രൂരതയുമായി താലിബാൻ, യുവാവിനെ ക്രൂരമായി മർദിച്ചതിന് ശേഷം വെടിവെച്ചു കൊന്നു: വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button