Latest NewsNewsIndia

മതപരിവര്‍ത്തനം: രണ്ട് മലയാളി പാസ്റ്റര്‍മാര്‍ അറസ്റ്റില്‍

പാസ്റ്റര്‍ ജോര്‍ജ്, പാസ്റ്റര്‍ റിഷു എന്നിവരാണ് പിടിയിലായത്

പട്ന : ഗ്രാമങ്ങളിൽ മതപരിവര്‍ത്തനം നടത്തിവന്ന രണ്ട് മലയാളി പാസ്റ്റര്‍മാര്‍ അറസ്റ്റിൽ. പാസ്റ്റര്‍ ജോര്‍ജ്, പാസ്റ്റര്‍ റിഷു എന്നിവരാണ് പിടിയിലായത് . ബിഹാറിലെ സുപോള്‍ ജില്ലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

ദരിദ്രരായ ആളുകളെ പ്രലോഭിപ്പിച്ച്‌ ക്രിസ്തുമതത്തിലേക്ക് മാറ്റുന്നതായി നാട്ടുകാർ പരാതി ഉയർത്തിയിരുന്നു. ഇതിൽ നടത്തിയ അന്വേഷണത്തിലാണ് സുപോള്‍ ജില്ലയിൽ ജനങ്ങള്‍ക്കിടയില്‍ ബൈബിള്‍ വിതരണം ചെയ്യുന്ന കേരളത്തില്‍ നിന്നുള്ള പുരോഹിതരെ തിരിച്ചറിഞ്ഞത്.

read also: കളിത്തീവണ്ടിയില്‍ നിന്ന് തെറിച്ചു വീണ മൂന്ന് വയസുകാരന് ദാരുണാന്ത്യം: കുഞ്ഞിന്റെ ശരീരത്തില്‍ തീവണ്ടി കയറിയിറങ്ങി

സുപോള്‍ ജില്ലയിലെ ഭേലാഹി പ്രദേശത്ത് വാടക വീട്ടിലാണ് ജോര്‍ജും റിഷുവും കഴിഞ്ഞിരുന്നത്. മതപരിവര്‍ത്തനത്തിന് പ്രതിമാസം 12,000 രൂപ പ്രതിഫലം ലഭിച്ചിരുന്നതായി പാസ്റ്റര് ജോര്‍ജ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ട്. കൂടാതെ ആളുകള്‍ക്ക് ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനായി ഇവര്‍ പണവും നല്‍കിയിരുന്നതായും സൂചന.

shortlink

Post Your Comments


Back to top button