KozhikodeKeralaNattuvarthaLatest NewsNews

കോടഞ്ചേരി തുഷാര ബാറിൽ വന്‍ വ്യാജമദ്യവേട്ട : 1067 ലിറ്റര്‍ വ്യാജ മദ്യം പിടികൂടി

പിടിച്ചെടുത്തതില്‍ 30 ലിറ്ററിന്റെ അഞ്ച് ക്യാനുകളും ഒരു ലിറ്ററിന്റെ 917 കുപ്പികളും സിലിംഗ് യന്ത്രവുമുണ്ട്

കോഴിക്കോട്: കോടഞ്ചേരി തുഷാര ബാറിൽ വ്യാജമദ്യവേട്ട. 1067 ലിറ്റര്‍ വ്യാജ മദ്യമാണ് തുഷാര ബാറില്‍നിന്ന് എക്സൈസ് പിടികൂടിയത്. പിടിച്ചെടുത്തതില്‍ 30 ലിറ്ററിന്റെ അഞ്ച് ക്യാനുകളും ഒരു ലിറ്ററിന്റെ 917 കുപ്പികളും സിലിംഗ് യന്ത്രവുമുണ്ട്.

പാലക്കാട് നിന്നാണ് വ്യാജമദ്യം കോടഞ്ചേരിയിലെത്തിച്ചത്. തുടർന്ന് ഒഴിഞ്ഞ മദ്യ കുപ്പികളില്‍ നിറയ്ക്കുകയായിരുന്നു. അടുത്ത കാലത്ത് ബാറില്‍ നിന്ന് പിടികൂടുന്ന ഏറ്റവും വലിയ വ്യാജമദ്യവേട്ടയാണ് കോടഞ്ചേരിയിലേത്.

Read Also : ലോട്ടറി വിൽപനക്കാരന്റെ ടി​ക്ക​റ്റു​ക​ളും പ​ണ​വും തട്ടിയെടുത്തു : പ്രതി പൊലീസ് പിടിയിൽ

മദ്യവേട്ടയുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ അറസ്റ്റിലായി. ബാര്‍ ജീവനക്കാരായ കോടഞ്ചേരി സ്വദേശി സുരേന്ദ്രനും പാലക്കാട് സ്വദേശി സജിത്തുമാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button