ThiruvananthapuramLatest NewsKeralaNattuvarthaNews

ലോട്ടറി വിൽപനക്കാരന്റെ ടി​ക്ക​റ്റു​ക​ളും പ​ണ​വും തട്ടിയെടുത്തു : പ്രതി പൊലീസ് പിടിയിൽ

സം​ഭ​വം ന​ട​ന്ന് ഒ​രു മ​ണി​ക്കൂ​റി​ന​കം പ്രതിയെ പൊലീസ് അ​റ​സ്​​റ്റ്​ ചെയ്തു

പു​ന​ലൂ​ർ: ലോട്ടറി വിൽപനക്കാരന്റെ ടി​ക്ക​റ്റു​ക​ളും പ​ണ​വും തട്ടിയെടുത്ത് മുങ്ങിയ ആൾ പൊലീസ് പിടിയിൽ. പുനലൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്. കാ​ര്യ​റ മേ​ലെ വീ​ട്ടി​ൽ സൈ​നു​ദ്ദീ​നാ(48)​​ണ് പിടിയിലായത്. സം​ഭ​വം ന​ട​ന്ന് ഒ​രു മ​ണി​ക്കൂ​റി​ന​കം പ്രതിയെ പൊലീസ് അ​റ​സ്​​റ്റ്​ ചെയ്തു.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ മാ​ട​സ്വാ​മി​യി​ൽ (56) നി​ന്നാ​ണ് സ്കൂ​ട്ട​റി​ൽ എ​ത്തി​യ ഇ​യാ​ൾ പ​ണം പി​ടി​ച്ചു​പ​റി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ ആ​റ​ര​യോ​ടെയാണ് സംഭവം. ഇ​ള​മ്പ​ൽ സ്വാ​ഗ​തം മു​ക്കി​ൽ ലോ​ട്ട​റി ടി​ക്ക​റ്റു​മാ​യി ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന മാ​ട​സ്വാ​മി​യിൽ നിന്ന് മൂ​ന്ന് ടി​ക്ക​റ്റു​ക​ൾ വാ​ങ്ങി​യ ഇ​യാ​ൾ ലോ​ട്ട​റി​ക്കാ​ര​നെ ആ​ക്ര​മി​ച്ച ശേ​ഷം അ​യാ​ളു​ടെ കൈ​യി​ലി​രു​ന്ന പ​ണ​വും എ​ടു​ത്ത്​ സ്കൂ​ട്ട​ർ ഓ​ടി​ച്ചു പോ​വുകയായിരുന്നു. തുടർന്ന് മാ​ട​സ്വാ​മി ഉ​ട​ൻ ത​ന്നെ വി​വ​രം പു​ന​ലൂ​ർ പൊ​ലീ​സി​ൽ അ​റി​യി​ച്ചു.

Read Also: സഹോദരി ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമം : യുവാവ് അറസ്റ്റിൽ

അ​ട​യാ​ള വി​വ​ര​ങ്ങ​ളും വാ​ഹ​ന​ത്തിന്റെ ന​മ്പ​റും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ര്യ​റ​യി​ൽ ​നി​ന്നാണ്​ പ്ര​തി​യെ പി​ടി​കൂ​ടിയത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ച സ്കൂ​ട്ട​റും കോ​ട​തി​ക്ക് കൈ​മാ​റി.

എ​സ്.​ഐ ശ​ര​ത്​​ലാ​ലിന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ഷി​ബു, രാ​ജ​ശേ​ഖ​ര​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​നൂ​പ്, രാ​ഹു​ൽ എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘം വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

 

shortlink

Related Articles

Post Your Comments


Back to top button