Latest NewsNewsWeirdVideosFunny & Weird

പെരുമ്പാമ്പിനെ മുഖത്തേയ്ക്ക് ചേർത്ത് പിടിച്ച് ഓമനിച്ച് യുവതി : വീഡിയോ കാണാം

പാമ്പിനെ കണ്ടാല്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇപ്പോഴിതാ പെരുമ്പാമ്പിനെ ഓമനിക്കുന്നൊരു യുവതിയുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.

പാമ്പിനെ മുഖത്തേയ്ക്ക് ചേർത്തുപിടിച്ച് ഓമനിക്കുന്ന യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്. യുവതിയുടെ കഴുത്തിലൂടെ വട്ടംചുറ്റി തലഭാ​ഗം മുഖത്തേയ്ക്ക് കിടക്കുന്ന രീതിയിലാണ് പാമ്പിനെ കാണുന്നത്.പാമ്പിനെ ഓമനിക്കുന്നതോടൊപ്പം യുവതി അതിനെ ചുംബിക്കുന്നതും വീഡിയോയിൽ കാണാം. റോയൽ പൈത്തൺസ് എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വീ‍ഡിയോ പ്രചരിക്കുന്നത്.

 

 

View this post on Instagram

 

A post shared by Royal Pythons (@royal_pythons_)

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്‍റുകളുമായി രംഗത്തെത്തിയത്. ചിലർ യുവതിയുടെ ധൈര്യത്തെ പ്രശംസിച്ചപ്പോൾ മറ്റുചിലര്‍ യുവതിയെ വിമര്‍ശിക്കുകയും ചെയ്തു. ഇത് കുറച്ച് കടുത്തുപോയി എന്നാണ് പലരുടെയും അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button