Latest NewsNewsInternationalOmanGulf

ഒമാൻ ഭരണാധികാരിയ്ക്ക് നിയമനപത്രം കൈമാറി ഇന്ത്യൻ അംബാസിഡർ

മസ്‌കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികിന് നിയമനപത്രം കൈമാറി ഇന്ത്യൻ അംബാസഡർ അമിത് നാരംഗ്. മസ്‌കത്തിലെ അൽ ആലം കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാരിൽ നിന്ന് ഹൈതംബിൻ താരിക് യോഗ്യതാപത്രം സ്വീകരിച്ചു. ദീവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ ബിൻ സഊദ് അൽ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി ചടങ്ങിൽ പങ്കെടുത്തു.

Read Also: ഭാര്യയെയും മക്കളെയും വെട്ടിക്കൊന്ന ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം: കൂട്ടക്കൊലയ്ക്ക് കാരണമായത് കടബാധ്യതയെന്ന് നിഗമനം

കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് അമിത് നാരംഗിനെ ഒമാൻ ഇന്ത്യൻ അംബാസിഡറായി നിയമിച്ചത്. 2001 ഐ.എഫ്.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് അമിത് നാരംഗ്. വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു അദ്ദേഹം. ഒമാനിലെ ഇന്ത്യൻ അംബാസഡറായ മുനു മഹാവറിനെ മാലിദ്വീപിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണറായാണ് നിയമിച്ചിരിക്കുന്നത്. 1996 ഐ.എഫ്.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് മുനു മഹാവർ.

Read Also: സ്വകാര്യ ബസ് പണിമുടക്ക് ജനജീവിതത്തെ ബാധിക്കില്ല, പകരം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി കെഎസ്ആര്‍ടിസി

shortlink

Related Articles

Post Your Comments

Related Articles


Back to top button