KeralaLatest NewsNews

തിരുവിതാംകൂര്‍ രാജവംശത്തിന്റെ ശേഖരത്തിലുള്ള സാക്ഷാല്‍ മഹാബലി ചിത്രം ഏറെ വ്യത്യസ്ഥം

മലയാളികളുടെ സങ്കല്‍പ്പത്തിലുള്ള മഹാബലി ഔട്ട്

കൊച്ചി: ഓണം എന്നു കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസിലേയ്ക്ക് ആദ്യം ഓടിയെത്തുക കുടവയറും പൊണ്ണത്തടിയുമുള്ള മഹാബലിയെയാണ്. എന്നാല്‍ ഇപ്പോള്‍ മലയാളികളുടെ സങ്കല്‍പ്പത്തിലെ മഹാബലിയുടെ രൂപമല്ല സാക്ഷാല്‍ മഹാബലിയ്‌ക്കെന്ന് ചരിത്ര രേഖകളില്‍ പറയുന്നു. ഇതിന് ആധികാരികമായ തെളിവില്ലെങ്കിലും തിരുവിതാംകൂര്‍ രാജവംശത്തിന്റെ ശേഖരത്തിലുള്ള മഹാബലിയുടെ ചിത്രം ഏറെ വ്യത്യസ്തമാകുന്നു. യോദ്ധാവിന്റെ ശാരീരിക സവിശേഷതകളുള്ള രാജപ്രൗജിയുള്ള രൂപമാണ് മഹാബലിയുടേത്. ഈ മാതൃകയിലുള്ള മഹാബലിയാണ് ഇപ്പോള്‍ തൃക്കാക്കര വാമനമൂര്‍ത്തി മഹാക്ഷേത്രത്തില്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം എത്തുന്നത്.

Read Also : മുല്ലപ്പെരിയാറിലെ മരം മുറി: സിപിഎമ്മിന്റെ അറിവോടെ, മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ്

പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായ കാലത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനമായിരുന്നു തിരുവോണ ഐതിഹ്യത്തിന്റെ ആസ്ഥാനമായ തൃക്കാക്കര ക്ഷേത്രത്തില്‍ മഹാബലിയുടെ വെങ്കല പ്രതിമ സ്ഥാപിക്കല്‍. ബോര്‍ഡിന്റെ കാലാവധി കഴിഞ്ഞപ്പോള്‍ പ്രതിമയുടെ കാര്യവും എല്ലാവരും മറക്കുകയായിരുന്നു.

കുടവയറന്‍ കൊമ്പന്‍ മീശക്കാരന്‍ മാവേലിയല്ല തൃക്കാക്കരയിലേക്ക് വരുന്നത്, രാജപ്രൗഢിയുള്ള രൂപമാണ്. 12 അടിയില്‍ യോദ്ധാവിന്റെ ശാരീരിക സവിശേഷതകളുള്ളതാണ് ഫെറോ സിമന്റ് ശില്പം. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ശേഖരത്തിലുണ്ടായിരുന്ന മഹാബലി ചിത്രമാണ് മാതൃക. കേരളത്തിലെ ആദ്യ മഹാബലി പ്രതിമയാകും ഇതെന്നാണ് നിഗമനം. കൃത്യമായ ചെലവ് വെളിപ്പെടുത്തിയിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button