KozhikodeKeralaNattuvarthaLatest NewsNews

ബൈക്ക് യാത്രികന് ബസിടിച്ച് ​ദാരുണാന്ത്യം

അപകടം നടന്ന് തൽക്ഷണം മരിക്കുകയായിരുന്നു

കൊയിലാണ്ടി: തിരുവങ്ങൂരിൽ ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കുണ്ടുപറമ്പ് കക്കാട്ടുവയൽ അജീഷ് (36) ആണ് മരിച്ചത്. അപകടം നടന്ന് തൽക്ഷണം മരിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് അപകടം. തിരുവങ്ങൂർ അണ്ടിക്കമ്പനിക്കു സമീപമാണ് അപകടമുണ്ടായത്. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബാല മുരുക ബസാണ് ബൈക്കിൽ ഇടിച്ചത്.

Read Also: മൊ​ബൈ​ൽ ക​ടയിൽ മോഷണം : ഫോ​ണു​ക​ളും പണവും ക​വ​ർ​ന്നു

അതേസമയം അപകടമുണ്ടായതിന് പിന്നാലെ പ്രദേശത്ത് വൻ ​ഗതാ​ഗതകുരുക്ക് രൂപപ്പെട്ടു. തുടർന്ന് പൊലീസും അഗ്നിസുരക്ഷസേനയും സ്ഥലത്തെത്തിയാണ് മൃതദേഹം മാറ്റി ​ഗതാ​ഗതകുരുക്ക് മാറ്റിയത്. യുവാവിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button