Latest NewsNewsIndia

യുപി പിടിക്കാൻ പ്രിയങ്ക: സ്ത്രീ വോട്ടുകൾ കൂട്ടാനുള്ള നീക്കം തുടങ്ങി

കോൺഗ്രസിന്റെ നഷ്ടപ്രതാപം തിരിച്ച് പിടിക്കാനും സംസ്ഥാനത്തെ സ്ത്രീ വോട്ടുകൾ കൂട്ടാനുമുളള പ്രവർത്തനങ്ങളിലേക്ക് കടന്നതായി പ്രിയങ്ക ഗാന്ധി പറഞ്ഞു

ലഖ്നൗ: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാനുള്ള കോൺഗ്രസ്‌ പ്രവർത്തങ്ങൾക്ക് തുടക്കമായി. സംസ്ഥാനത്തിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് നേതൃത്വം നൽകുന്നത്.

Also read : ഇന്ത്യയുടെ ടി-20 വൈസ് ക്യാപ്റ്റനായി ബുംറയെ പരിഗണിക്കണം: വീരേന്ദര്‍ സെവാഗ്

കോൺഗ്രസിന്റെ നഷ്ടപ്രതാപം തിരിച്ച് പിടിക്കാനും സംസ്ഥാനത്തെ സ്ത്രീ വോട്ടുകൾ കൂട്ടാനുമുളള പ്രവർത്തനങ്ങളിലേക്ക് കടന്നതായി പ്രിയങ്ക ഗാന്ധി പറഞ്ഞു. നേരിട്ട് പരിപാടികളിൽ പങ്കെടുക്കുമെന്നും പ്രിയങ്ക പറഞ്ഞു .

സ്ത്രീ വോട്ടർമാരെ ലക്ഷ്യം വെച്ച് പ്രത്യേക ജനസമ്പർക്ക പരിപാടി നടപ്പാക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. കോൺഗ്രസിന്റെ ‘ലഡ്‌കി ഹൂം, ലഡ് ശക്തി ഹൂം’ കാമ്പയിന്റെ ഭാഗമായിട്ടാണ് പരിപാടിയെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button