KannurNattuvarthaLatest NewsNews

രാ​മ​ച്ചി​യി​ല്‍ മേ​യാ​ന്‍ വി​ട്ട പോത്തിനെ കടുവ കടിച്ചുകൊന്നു : കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച് വനംവകുപ്പ്

മേ​യാ​ന്‍ വി​ട്ട സ്ഥ​ല​ത്തു​ നി​ന്ന് ഒ​രു കി​ലോ മീ​റ്റ​റോ​ളം ഓ​ടി​ച്ചി​ട്ടാ​ണ് കടുവ പോത്തിനെ കൊ​ന്ന​ത്

കേ​ള​കം: രാ​മ​ച്ചി​യി​ല്‍ കൃ​ഷി​യി​ട​ത്തി​ല്‍ മേ​യാ​ന്‍ വി​ട്ട പോ​ത്തി​നെ ക​ടു​വ ക​ടി​ച്ചു​കൊ​ന്നു. പ​ള്ളി​വാ​തു​ക്ക​ൽ ഇ​ട്ടി​യ​വി​ര​യു​ടെ പോ​ത്തി​നെ​യാ​ണ് ക​ടു​വ ക​ടി​ച്ചു ​കൊ​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 12 ഓ​ടെ​യാ​ണ് സംഭവം.

മേ​യാ​ന്‍ വി​ട്ട സ്ഥ​ല​ത്തു​ നി​ന്ന് ഒ​രു കി​ലോ മീ​റ്റ​റോ​ളം ഓ​ടി​ച്ചി​ട്ടാ​ണ് കടുവ പോത്തിനെ കൊ​ന്ന​ത്. പോ​ത്തി​നെ ഓ​ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട നാ​ട്ടു​കാ​ര്‍ പി​റ​കെ ഓ​ടി​യതിനെ തുടർന്ന് പോത്തിനെ ഉപേക്ഷിച്ച് കടുവ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ഴു​ത്തിന്റെ ഭാ​ഗ​ത്ത് ക​ടി​യേ​റ്റ​ പോ​ത്തിന് ഏ​ക​ദേ​ശം ര​ണ്ട് വ​യ​സ്സ് പ്രാ​യമുണ്ട്.

Read Also:പെ​​ൺ​​കു​​ട്ടി​​ക​​ളോ​​ട് സം​​സാ​​രി​​ച്ചു: പണം ചോദിച്ച് ക്രൂരമർദ്ദനം, വിദ്യാർത്ഥിയെ റാഗിങ് ചെയ്ത 6 പേർ പിടിയിൽ

സം​ഭ​വ​ത്തെ തു​ട​ര്‍ന്ന് മ​ണ​ത്ത​ണ സെ​ക്​​ഷ​ന്‍ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ര്‍ സി.​ആ​ര്‍. മ​ഹേ​ഷ്, ബീ​റ്റ് ഓ​ഫി​സ​ര്‍ പി.​വി. സ​ജി​ത്ത്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ത​ങ്ക​മ്മ മേ​ലെ​ക്കൂ​റ്റ്, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ സ​ജീ​വ​ന്‍ പാ​ലു​മി, പ​ഞ്ചാ​യ​ത്തം​ഗം ലീ​ലാ​മ്മ ജോ​ണി എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി. ക​ടു​വ ആ​റ​ളം വ​ന​ത്തി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യ​താ​കാം എ​ന്നാണ് വ​നം​വ​കു​പ്പിന്റെ നി​ഗ​മ​നം. തുടർന്ന് പോ​ത്തിന്റെ ജ​ഡം മ​റ​വ് ചെ​യ്യാ​തെ ഇ​തിന്റെ സ​മീ​പ​ത്ത് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button