Latest NewsUAENewsInternationalGulf

യുഎഇയിലെ എണ്ണഫാക്ടറിയിൽ വൻ തീപിടുത്തം

റാസൽ ഖൈമ: യുഎഇയിലെ എണ്ണഫാക്ടറിയിൽ തീപിടുത്തം. റാസൽ ഖൈമയിലെ എണ്ണ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നി ശമന സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also: ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സിബിഐ അനാസ്ഥ, ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ല: ജോൺ ബ്രിട്ടാസ്

തിങ്കളാഴ്ച്ച രാത്രി 7.30 ഓടെയാണ് അൽ ജാസിറ അൽ ഹംറയിൽ തീപിടുത്തം ഉണ്ടായതെന്ന് റാസൽഖൈമ സിവിൽ ഡിഫൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അബ്ദുല്ല അൽ സാബി വ്യക്തമാക്കി. നാല് സിവിൽ ഡിഫൻസ് സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളെ സംഭവസ്ഥലത്തേക്ക് അയച്ചു. ഉമ്മുൽ ഖുവൈനിൽ നിന്നുള്ള അധിക സംഘങ്ങളും ഓപ്പറേഷനിൽ സഹായിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

തീപിടിത്തത്തിൽ ഉണ്ടായ ഭൗതിക നഷ്ടങ്ങൾ ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. അതേസമയം തീപിടുത്തതിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Read Also: ജാതിമതഭേദമന്യേ 25,000ത്തോളം അജ്ഞാത മൃതദേഹങ്ങൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്തു: പത്മശ്രീ ഏറ്റുവാങ്ങി ഷെരീഫ് ചാച്ച

shortlink

Related Articles

Post Your Comments

Related Articles


Back to top button