Latest NewsNewsIndia

86 ലക്ഷത്തോളം കർഷകരുടെ 36000 കോടി രൂപയുടെ വായ്പ എഴുതി തള്ളി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്നൗ: സംസ്ഥാനത്തെ 86 ലക്ഷത്തോളം കർഷകരുടെ 36000 കോടി രൂപയുടെ വായ്പ എഴുതി തള്ളിയെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേന്ദ്രസർക്കാരിന്റെ സൗജന്യ റേഷൻ പദ്ധതി അടുത്ത വർഷം ഹോളി വരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ബദൗണിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് ദീപാവലി വരെ കേന്ദ്ര സർക്കാർ സൗജന്യ റേഷൻ നൽകിയിട്ടുണ്ടെന്നും ഉത്തർപ്രദേശ് സർക്കാർ അടുത്ത ഹോളി വരെ പദ്ധതി തുടരുമെന്നും അദ്ദേഹം പറഞ്ഞു. സൗജന്യറേഷനും സൗജന്യവാക്‌സിനും നൽകി കേന്ദ്രസർക്കാർ ജനങ്ങൾക്ക് ഒപ്പം നിന്നതായും13.5 കോടിയിലധികം ആളുകൾക്ക് വാക്‌സിൻ കൊടുക്കാൻ സാധിച്ചെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

ജോസ് കെ മാണിതന്നെ മത്സരിക്കും: രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് സീറ്റ് നല്കാൻ ഇടതുമുന്നണി യോഗത്തിൽ തീരുമാനം

സംസ്ഥാനത്ത് 1.5 ലക്ഷം പോലീസ് ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്തതായും ഇതിൽ 20 ശതമാനം ആളുകൾക്കും സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള ചുമതലകളാണ് നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം പോരാടുമ്പോൾ കൊറോണയ്‌ക്കെതിരെ പ്രതിപക്ഷം ട്വിറ്ററിലായിരുന്നു ശ്രദ്ധകേന്ദ്രീകരിച്ചിരുന്നതെന്നും അതിനാൽ തെരഞ്ഞെടുപ്പ് സമയത്ത് അവർക്ക് ട്വിറ്ററിൽ മാത്രമേ ഉത്തരം നൽകു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button