PalakkadKeralaNattuvarthaLatest NewsNews

ആൺകുട്ടികളെ ഉപയോഗിച്ച് ഹണി ട്രാപ്പ്: ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിലെ രണ്ടുപേർ പിടിയിൽ

നിലമ്പൂര്‍: ആണ്‍കുട്ടികളെ ഉപയോഗിച്ചു ഹണി ട്രാപ് നടത്തുന്ന സംഘത്തിലെ രണ്ട് പേര്‍ നിലമ്പൂരില്‍ പിടിയിൽ. നിലമ്പൂര്‍ സ്വദേശി ജംഷീര്‍, മമ്പാട് ടാണ സ്വദേശി ഷമീര്‍ എന്നിവരാണ് അറസ്റ്റിലായത്. അഞ്ചു ലക്ഷംരൂപ തട്ടിയെടുത്ത സംഭവത്തിൽ ഇരയായ മധ്യവയസ്‌കന്‍ നല്‍കിയ പരാതിയിലാണ് പ്രതികളെ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

സാമ്പത്തിക ശേഷിയുള്ള വ്യക്തികളെ വിളിച്ചുവരുത്തി ആണ്‍കുട്ടികളെ കൂടെ നിര്‍ത്തി വീഡിയോയും ചിത്രങ്ങളും എടുക്കുകയും ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുന്നതുമാണ് സംഘത്തിന്റെ രീതി. നാണക്കേട് ഭയന്ന് പലരും പരാതിയുമായി മുന്നോട്ട് വരാത്തതും പ്രതികള്‍ക്ക് സഹായകരമാകുന്നുണ്ട്.

കേരളത്തിലെ മദ്യശാലകള്‍ പൊതുജനങ്ങള്‍ക്ക് ശല്യം, ഹൈക്കോടതി : ഇതിന് പരിഹാരം ഉണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍

ക്വട്ടേഷന്‍ ആക്രമണം, കൂലിത്തല്ല്, കൊലപാതക ശ്രമം, മയക്കുമരുന്ന് കടത്ത് എന്നിങ്ങനെ നിരവധി കേസില്‍ പ്രതികളാണ് ജംഷീറും ഷമീറും. ഷമീര്‍ പോക്‌സോ കേസില്‍ ജയിലിലുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button