Latest NewsKeralaNews

മോൻസണുമായുള്ള വിവാദ ഇടപെടൽ : ഐജി ലക്ഷ്മണന് സസ്‌പെൻഷൻ

തിരുവനന്തപുരം : മോൻസണുമായുള്ള വിവാദ ഇടപെടലുകളുടെ പേരിൽ ട്രാഫിക് ഐ ജി  ലക്ഷ്മണന് സസ്‌പെൻഷൻ.  ക്രൈംബ്രാഞ്ച് ഐജിക്കെതിെര റിപ്പോര്‍ട്ട് നല്‍കിയിരുന്നു, നടപടി മുഖ്യമന്ത്രി അംഗീകരിച്ചു. മോൻസൺ മാവുങ്കലിന്റെ പുരാവസ്തു വിൽക്കാൻ ഐ ജി ഇടനിലക്കാരനായതിന്റെ കൂടുതൽ തെളിവുകൾ പുറത്ത് വന്നതോടെയാണ് സസ്‌പെൻഷൻ.

ഐ ജിയുടെ ബന്ധം വെളിവാക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകളും, ചിത്രങ്ങളുമാണ് പുറത്തുവന്നിരിക്കുന്നത്.പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയായ ഇടനിലക്കാരിയെ ഐ ജിയാണ്  മോൻസണിന് പരിചയപ്പെടുത്തിയത്. ഈ ആന്ധ്രാ സ്വദേശിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Read Also  :  അയൽസംസ്ഥാനങ്ങൾ വിലകുറച്ചതിനാൽ തിരിച്ചടി : ഇന്ധന വിലപ്പട്ടികയിൽ ഒന്നാമനായ രാജസ്ഥാനും വിലകുറയ്ക്കുന്നു

ഐ ജിയും മോൻസണും ഇടനിലക്കാരിയും കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് പൊലീസ് ക്ലബിൽ കൂടിക്കാഴ്ച നടത്തി.ഐ ജിയുടെ നിർദേശ പ്രകാരം മോൻസണിന്റെ വീട്ടിൽ നിന്ന് പുരാവസ്തുക്കൾ പൊലീസ് ക്ലബിൽ എത്തിച്ചു. ഐ ജി പറഞ്ഞയച്ച പൊലീസ് ഉദ്യോഗസ്ഥനാണ് ഇത് കൊണ്ടുവന്നത്മോൻസണിന്റെ കൈവശം ഉള്ള മുതലയുടെ തലയോട് ഉൾപ്പടെ ഇടനിലക്കാരി മുഖേന വില്പന നടത്താൻ പദ്ധതി ഇട്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button