Latest NewsNewsIndia

ആർ. ഹരികുമാർ നാവികസേനയുടെ പുതിയ മേധാവിയാകും

ന്യൂഡൽഹി: മലയാളിയായ വൈസ്​ അഡ്​മിറൽ ആർ. ഹരികുമാർ നാവികസേനയുടെ പുതിയ മേധാവിയാകും. നാവികസേന തലവൻ അഡ്​മിറൽ കരംബീർ സിങ് വിരമിക്കുന്നതിനാലാണ് ​ പുതിയ നിയമനം.

Also Read : മാനസികമായി തയാറായിക്കഴിഞ്ഞാൽ എല്ലാവരോടും എല്ലാത്തിനും മറുപടി പറയാം: സ്വപ്ന സുരേഷ്

39 വർഷമായി നാവികസേനയുടെ ഭാഗമാണ്​ ഹരികുമാർ. വിവിധ കമാൻഡുകളിലും ​നാവികസേന വിഭാഗങ്ങളിലും സേവനമനുഷ്​ഠിച്ചിട്ടുണ്ട്​.
ഹരികുമാർ നിലവിൽ പശ്ചിമ നാവിക കമാൻഡിന്റെ മേധാവിയും ഫ്ലാഗ്​ ഓഫിസറുമാണ്​​. നവംബർ 30ന്​ ഹരികുമാർ ചുമതലയേൽക്കുമെന്ന്​ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

​തിരുവനന്തപുരം നന്ദന്‍കോട് സ്വദേശിയാണ്. നീറമണ്‍കര മന്നം മെമ്മോറിയല്‍ റെഡിസന്‍ഷ്യല്‍ സ്‌കൂള്‍, ഗവ. ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന് നാഷണല്‍ ഡിഫെന്‍സ് അക്കാദമിയില്‍ ചേര്‍ന്ന ഹരികുമാര്‍ 1983 ജനുവരിയിലാണ് നാവികസേനയുടെ ഭാഗമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button