Latest NewsNewsInternational

വാക്സിനെടുത്താൽ സെക്സ് ഫ്രീ: ആൾക്കാരെ ആകർഷിക്കാൻ വമ്പൻ ഓഫറുമായി സോനാ ക്ലബ്, വീഡിയോ

വിയന്ന: വാക്സിനെടുക്കാൻ വരുന്നവർക്ക് ‘ഫ്രീ സെക്സ്’ ഓഫർ ചെയ്ത് ഓസ്ട്രിയയിലെ സോനാ ക്ലബ്. തങ്ങളുടെ സ്ഥാപനത്തിലെത്തി കൊവിഡ് വാക്സിൻ എടുക്കുന്നവർക്ക്, അരമണിക്കൂർ നേരം സൗജന്യ സെക്സ് ആണ് ഇവർ ഓഫർ ചെയ്യുന്നത്. The FunPalast: Sex Star Sauna Club എന്ന സ്ഥാപനമാണ് ഈ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. ഓഫറിന് പിന്നാലെ വൻ തിരക്കാണ് ക്ലബിൽ അനുഭവപ്പെടുന്നത്. ഓസ്‌ട്രേലിയയിൽ വീണ്ടും കോവിഡ് പടരുന്ന സാഹചര്യത്തിൽ ആണ് ഇത്തരം വ്യത്യസ്തമായ ഓഫർ.

ഓഫർ പ്രതീക്ഷിച്ച് ഏത് സമയവും പോകാൻ സാധിക്കില്ല. നിശ്ചിത സമയമുണ്ട്. വൈകിട്ട് നാല് മണി മുതൽ രാത്രി 10 മണി വരെയാണ് ഈ ഓഫർ ലഭ്യമാവുക. നവംബർ അവസാനം വരെയുള്ള എല്ലാ തിങ്കളാഴ്ചയുമാണ് ഈ ഓഫർ ഉണ്ടാവുകയെന്നാണ് സോനാ ക്ലബ് ഡയറക്ടർ ക്രിസ്റ്റോഫ് ലൈലാഷെർ റോയിട്ടേഴ്‌സ് ടിവിയോട് പറഞ്ഞു. വാക്സിൻ എടുക്കാൻ തയ്യാറാവുന്നവർക്ക് ക്ലബ്ബിൽ നിന്ന് തങ്ങൾക്ക് ഇഷ്ടമുള്ള ലൈംഗിക തൊഴിലാളിയെ തിരഞ്ഞെടുക്കാനുള്ള അവസരവും തങ്ങൾ നൽകുമെന്നും ഇവർ വാഗ്ദാനം ചെയ്യുന്നുണ്ട്. നവംബർ ഒന്നാം തീയതിയാണ് ഈ പദ്ധതി ആരംഭിച്ചത്. പദ്ധതി നടപ്പിലാക്കിയതിനു പിന്നാലെ നിരവധി പേർ വാക്സിൻ എടുക്കാൻ വന്നുവെന്നാണ് ഇവർ വാദിക്കുന്നത്.

Also Read:ഫേസ്ബുക്കിൽ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍കു​ട്ടി​യെ കാ​ണാനെത്തിയ യുവാവിനെ മർദിച്ച് സ്വർണവും പണവും തട്ടി: ഒരാള്‍ അറസ്​റ്റില്‍

കോവിഡ് മൂലം 50% കുറവുണ്ടായ വേശ്യാലയത്തിന്റെ ഉപഭോക്താക്കളെ വർധിപ്പിക്കാനും ഓസ്ട്രിയയുടെ മൊത്തത്തിലുള്ള വാക്സിനേഷൻ നിരക്കിൽ സഹായിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഓസ്ട്രിയയിലെ 65 ശതമാനം പേരാണ് കൊവിഡ് പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ളത്. കുത്തിവെപ്പ് എടുക്കാത്തവർക്ക് അവിടത്തെ ഒരുവിധം റെസ്റ്റോറന്റുകളിലും, ഹോട്ടലുകളിലും, സലൂണുകളിലും, പൊതു പരിപാടികളിലും ഒന്നും പ്രവേശനമില്ല.

‘ഇത് തികച്ചും ശരിയാണെന്ന് ഞാൻ കരുതുന്നു, കാരണം നമുക്ക് ഈ രീതിയിൽ മികച്ച പ്രതിരോധ കുത്തിവയ്പ്പ് നിരക്ക് നേടാൻ കഴിയും, ഒരു ഘട്ടത്തിൽ പാൻഡെമിക് അവസാനിപ്പിക്കാൻ ഇത് ആവശ്യമാണ്. പതിനാലു വയസ്സിന് മുകളിലുള്ളവർക്കും മുതിർന്നവർക്കൊപ്പം വന്നാൽ ഈ ക്ലിനിക്കിലെ വാക്സിനേഷൻ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയും’, സോനാ ക്ലബ് ഡയറക്ടർ ക്രിസ്റ്റോഫ് ലൈലാഷെർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button