Latest NewsNewsLife StyleHealth & Fitness

ഹൈപ്പോതൈറോയ്ഡിസം നിയന്ത്രിക്കാന്‍ ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ മതി

തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം

തൈറോയിഡ് ഇന്ന് പലരിലും കണ്ട് വരുന്ന ഒരു പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ട് തൈറോയിഡ് ഉണ്ടാകാം. എന്നാൽ തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം.

തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോര്‍മോണ്‍ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണിത്. ഹൈപ്പോതൈറോയ്ഡിസം തുടക്കത്തില്‍ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. കാബേജ്, കോളിഫ്‌ളവര്‍, ബ്രൊക്കോളി എന്നീ പച്ചക്കറികള്‍ അമിതമായി കഴിക്കുന്നതും തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനത്തെ ബാധിക്കാൻ സാധ്യതയുണ്ട്. അതിനാല്‍ ഇവയുടെ ഉപയോഗം ഡയറ്റില്‍ നിന്നും പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

Read Also: വയറിളക്കം മാറ്റാൻ ഇതാ ഒരു എളുപ്പവഴി

ഡയറ്റില്‍ നിന്നും കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുന്നത് നല്ലതാണ്. ഇത് തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനത്തെ മാത്രമല്ല ബാധിക്കുന്നത്. ഇതുമൂലം കൊളസ്ട്രോള്‍ കൂടാനും അമിതഭാരം ഉണ്ടാകാനുമുള്ള സാധ്യതയും ഉണ്ട്. സോയാബീന്‍സ് ഡയറ്റില്‍ നിന്നും ഒഴിവാക്കാം. കാരണം സോയ പോലുള്ള ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്ന സ്ത്രീകളിലാണ് ഹൈപ്പോതൈറോയ്ഡിസം ഇന്ന് കൂടുതലും കണ്ട് വരുന്നത് എന്ന് പഠനങ്ങള്‍ പറയുന്നു.

കോഫി കുടിക്കുന്ന ശീലവും ഉപേക്ഷിക്കുന്നതാണ് നല്ലത്. കഫൈന്‍ അധികമായാല്‍ അത് തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനത്തെ പല രീതിയില്‍ ബാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button