PalakkadKeralaNattuvarthaLatest NewsNews

പെ​ട്രോ​ൾ പ​മ്പി​ൽ ജീ​വ​ന​ക്കാ​രന്റെ മു​ഖ​ത്തേക്ക് മു​ള​ക് പൊ​ടി എ​റി​ഞ്ഞ് മോഷണം

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം

ആ​ല​ത്തൂ​ർ: പെ​ട്രോ​ൾ പ​മ്പി​ൽ മു​ള​ക് പൊ​ടി എ​റി​ഞ്ഞ് മോഷണം. പമ്പ് ജീ​വ​ന​ക്കാ​രന്റെ മു​ഖ​ത്തേ​ക്ക് മു​ള​ക് പൊ​ടി എ​റി​ഞ്ഞാണ് പ​ണം ക​വ​ർ​ന്നത്. 4000 രൂ​പ​യാ​ണ് ന​ഷ്​​ട​മാ​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം നടന്നത്.

സംഭവുമായി ബന്ധപ്പെട്ട് പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​ൻ കു​നി​ശ്ശേ​രി അ​ങ്ക​മ​ശാ​ല സ്വ​ദേ​ശി വേ​ലാ​യു​ധൻ പൊലീസിൽ പരാതി നൽകി. വേ​ലാ​യു​ധന്റെ പ​രാ​തി​യി​ൽ ആ​ല​ത്തൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷണം ആരംഭിച്ചിട്ടുണ്ട്.

Read Also: നോ​ക്കു​കു​ത്തിയായി കോ​ടി​ക​ൾ മുടക്കി വേ​ങ്ങ​ര സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രത്തിനായി നിർമിച്ച ആ​ശു​പ​ത്രി കെ​ട്ടി​ടം

ഒ​രാ​ളാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. മോഷ്ടാവിനെ ക​ണ്ടാൽ തിരിച്ചറിയാൻ സാധിക്കുമെന്നും ​വേ​ലാ​യു​ധ​ൻ പൊ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. പൊലീസ് സിസി‍ടിവി ദൃശ്യങ്ങൾ പരിശോധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button