Latest NewsKeralaIndia

പ്രതാപൻ മദ്യപാനിയാണെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ പറ്റില്ല: പിന്തുണയുമായി അനിൽ അക്കര

'നാട്ടുകാരെ മൊത്തം വിളിച്ചു അറിയിച്ചപ്പോ സമാധാനം ആയില്ലേ. അച്ഛൻ പത്തായത്തിൽ ഇല്ല എന്ന് പറയാൻ പറഞ്ഞു എന്ന അവസ്ഥയായി'

കൊച്ചി: ടി എൻ പ്രതാപൻ എം.പി മദ്യപിച്ച് പാർട്ടിയിൽ പങ്കെടുത്തെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോയെകുറിച്ച് പ്രതികരണവുമായി മുൻ എം എൽ എ അനിൽ അക്കര രംഗത്തെത്തി. ‘ പ്രതാപേട്ടനുമായി രാഷ്ട്രീയ വിഷയങ്ങളിൽ യോജിപ്പും വിയോജിപ്പും ഉണ്ടായിട്ടുണ്ട്. എന്നാൽ പ്രതാപൻ മദ്യപാനിയാണെന്ന് പറഞ്ഞാൽ, അത് വിശ്വസിക്കാൻ പറ്റില്ല. അത് കല്ലുവെച്ച നുണയാണ്. ഈ വിഷയത്തിൽ പ്രതാപനൊപ്പം’- അനിൽ അക്കര ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നു.

ടി എൻ പ്രതാപൻ രാഹുൽ ഗാന്ധിക്കൊപ്പം നിൽക്കുന്ന ചിത്രവും അനിൽ അക്കര പോസ്റ്റിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ഏതായാലും അനിൽ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റിന് ചുവടെ രസകരമായ നിരവധി കമന്‍റുകളാണ് ഇതേ കുറിച്ച് വരുന്നത്… ചില കമന്‍റുകളിലേക്ക്…’നാട്ടുകാരെ മൊത്തം വിളിച്ചു അറിയിച്ചപ്പോ സമാധാനം ആയില്ലേ. അച്ഛൻ പത്തായത്തിൽ ഇല്ല എന്ന് പറയാൻ പറഞ്ഞു എന്ന അവസ്ഥയായി’- എന്നാണ് ഒരാൾ കമന്‍റിട്ടത്.

‘കൂട്ടുകാരായാ ഇങ്ങനെ വേണം. എല്ലാരും ഒന്ന് മറന്ന് വരുവാരുന്നു’- എന്നാണ് മറ്റൊരു കമന്‍റ്. അതേസമയം തനിക്കെതിരെ നടക്കുന്ന ആരോപണങ്ങളിൽ ഡിജിപിക്ക് പരാതി നൽകി ടി എൻ പ്രതാപൻ എംപി. ഇത് പ്രചരിപ്പിച്ചവരടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ ഇതാഘോഷിച്ചവരും എന്റെ സാമൂഹ്യ മാധ്യമ ഇടങ്ങളില്‍ സൈബര്‍ ബുള്ളിയിങ് നടത്തിയവര്‍ വരെയുള്ള മുഴുവന്‍ ആളുകള്‍ക്കും വേറെ വേറെ പരാതികള്‍ നല്‍കി വരികയാണ്. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ സംബന്ധിച്ച പരാതി ഡി ജി പിക്കും ആഭ്യന്തര സെക്രട്ടറിക്കും നല്‍കി.

ഈ വീഡിയോ ആദ്യമായി പ്രചരിപ്പിച്ച അനി പൂജപ്പുര എന്ന അക്കൗണ്ട് അടക്കമുള്ള അക്കൗണ്ടുകള്‍ ഈ പോസ്റ്റ് ഇപ്പോള്‍ കളഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഇപ്പോഴും ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നത് കാണുന്നു. ഇത് ഷെയര്‍ ചെയ്തവര്‍ മുതല്‍ ഏതെങ്കിലും തരത്തില്‍ ആഘോഷിച്ച എല്ലാവര്‍ക്കും നടപടി നേരിടേണ്ടി വരുമെന്നും ടി എന്‍ പ്രതാപന്‍ വ്യക്തമാക്കി. പലരും ഫേക്ക് ഐഡികള്‍ ഉപയോഗിച്ചാണ് അവരവരുടെ സംഘടനാ സംസ്‌കാരം കാണിക്കുന്നത്. പലരുടെയും ഐ പി അഡ്രസുകള്‍ ഇന്ത്യക്ക് പുറത്താണെന്നും മനസ്സിലാക്കിയതായും അദ്ദേഹം പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button