KozhikodeLatest NewsKeralaNews

ലഹരി ​കാരി​യ​ര്‍​മാ​രാ​യി എത്തുന്നത് യുവതികൾ: കോഴിക്കോട് റൈയ്ഡിൽ പിടിയിലായത് എ​ട്ടു പേർ

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തു ല​ഹ​രി മ​യ​ക്കു​മ​രു​ന്നു വി​ത​ര​ണ​ത്തി​നു കാ​രി​യ​ര്‍​മാ​രാ​യി എത്തുന്നത് കൂ​ടു​ത​ലും യു​വ​തി​ക​ളാണെന്ന് അന്വേഷണ സംഘം. ​മൂന്നു ​മാ​സ​ത്തി​നി​ടെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ മാ​ത്രം എ​ട്ടു​ പേ​രെ​യാ​ണ് എ​ക്‌​സൈ​സ് പിടി കൂടിയത്.

പോ​ലീ​സി​ന്‍റെയും എ​ക്‌​സൈ​സി​ന്‍റെയും പ​രി​ശോ​ധ​ന​യി​ല്‍നി​ന്ന് എ​ളു​പ്പ​ത്തി​ല്‍ ര​ക്ഷ​പ്പെ​ടാ​നും സം​ശ​യി​ക്കാ​തി​രി​ക്കാ​നു​മാ​ണ് യു​വ​തി​ക​ളെ ല​ഹ​രി മാഫിയകൾ കാരിയറുമാരക്കുന്നതെന്ന് അന്വേഷണം സംഘം പറഞ്ഞു. കോഴിക്കോട്ട്‍ എ​ക്‌​സൈ​സി​ല്‍ വ​നി​ത​ക​ള്‍ 17 പേ​ര്‍ മാ​ത്ര​മാ​ണു​ള്ള​തെന്നും ഇ​വ​രു​ടെ സേ​വ​നം ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടു​ള്ള നി​രീ​ക്ഷ​ണ​വും തു​ട​രു​ന്ന​താ​യി എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Also Read:പ്രതാപൻ മദ്യപാനിയാണെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ പറ്റില്ല: പിന്തുണയുമായി അനിൽ അക്കര

വലിയ റാക്കറ്റുകളായാണ് ഇവർ പ്രവർത്തിക്കുന്നതെന്നും വലയത്തിൽ വിദ്യാർഥികളുടെ വരെ സാന്നിധ്യമുണ്ടെന്നും സംഘം വ്യക്തമാക്കി. അ​ടു​ത്തി​ടെ കോഴിക്കോട് ര​ജി​സ്റ്റ​ര്‍ ചെ​യ്ത വ​ലി​യ ല​ഹ​രി​ക്കേ​സു​ക​ളി​ലെ​ല്ലാം യു​വ​തി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​മു​ണ്ട്. അ​തേ​സ​മ​യം പി​ടി​ക്ക​പ്പെ​ട്ട​വ​രെ​ല്ലാം ല​ഹ​രി​യു​ടെ അ​ടി​മ​ക​ള​ല്ല. സൗ​ഹൃ​ദ വ​ല​യ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റു​മാ​ണ് ഇ​വ​രി​ല്‍ പ​ല​രും ഈ ​മേ​ഖ​ല​യി​ലെ​ത്തി​യ​തെന്നുമാണ് പൊലീസ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button