Latest NewsUAENewsInternationalGulf

നവീകരണ പ്രവർത്തനങ്ങൾ: ഷാർജയിലെ പ്രധാന റോഡുകൾ ഭാഗികമായി അടച്ചിടും

ഷാർജ: ഷാർജയിലെ രണ്ടു പ്രധാന റോഡുകൾ ഭാഗികമായി അടച്ചിടുന്നു. ഷാർജയിലെ അൽ ഖസ്ബ ബ്രിഡ്ജ് റോഡും അൽഖാൻ കോർണിഷ് റോഡുമാണ് അടച്ചിടുന്നത്. ഞായറാഴ്ച മുതൽ റോഡുകൾ രണ്ടാഴ്ചത്തേക്ക് ഭാഗികമായി അടച്ചിടുമെന്നാണ് അധികൃതർ അറിയിക്കുന്നത്. റോഡുകൾ വികസിപ്പിക്കാനും നവീകരിക്കാനുമുള്ള എസ്ആർടിഎയുടെ പദ്ധതിയുടെ ഭാഗമായാണ് റോഡുകൾ അടച്ചിടുന്നത്.

Read Also: ഒരു മതത്തെയും വിമര്‍ശിക്കരുത് എന്നത് അലിഖിതമായ ഒരു ആഗോള മതനിയമം, ഭരണകൂടം മതത്തിന് ദാസ്യപ്പണി ചെയ്യുന്നു: രവിചന്ദ്രൻ സി

രണ്ട് ഘട്ടങ്ങളിലായാണ് റോഡുകളുടെ അറ്റകുറ്റപ്പണികളും വിപുലീകരണ പ്രവർത്തനങ്ങളും നടത്തുക. ഷാർജ ഡൗൺ ടൗൺ, റോള, അജ്മാൻ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. അർധരാത്രി മുതൽ പുലർച്ചെ അഞ്ചു മണി വരെയാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുക. നവംബർ 28 ന് ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിക്കും. ദുബായ് ദിശയിലേക്കാണ് രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഡിസംബർ 13 നാണ് രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിക്കുന്നത്.

Read Also: കോടികൾ സ്വകാര്യ കമ്പനികൾക്ക് നൽകി നിലയ്ക്കൽ കുടിവെള്ള പദ്ധതി ഇരുട്ടിലാഴ്ത്തി സംസ്ഥാന സർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button