PalakkadNattuvarthaLatest NewsKeralaNews

ടി​പ്പ​ർ ലോ​റി മ​റി​ഞ്ഞ് അപകടം : ഡ്രൈ​വ​ർ ര​ക്ഷ​പ്പെ​ട്ടു

ഓ​വു​ചാ​ലി​ൽ​ നി​ന്നും പു​ഴ​യി​ലേ​ക്ക് പോ​കു​ന്ന റോ​ഡിന്റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി എ​ത്തി​യ ടി​പ്പ​ർ ലോ​റി​യാ​ണ് അപകടത്തിൽ പെട്ടത്

ത​ച്ച​മ്പാ​റ: ടി​പ്പ​ർ ലോ​റി മ​റി​ഞ്ഞ് അപകടം. റോ​ഡിന്റെ പാ​ർ​ശ്വ​ഭി​ത്തി ത​ക​ർ​ന്ന് ടി​പ്പ​ർ ലോ​റി മ​റി​യുകയായിരുന്നു. ഡ്രൈ​വ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. മു​തു​കു​റു​ശ്ശി-​തോ​ടം​കു​ളം റോ​ഡി​ലാ​ണ് അപകടമുണ്ടായത്. അ​പ​ക​ട​ത്തി​ൽ ആർക്കും ആ​ള​പാ​യ​മുണ്ടായതായി റിപ്പോർട്ടില്ല.

ഓ​വു​ചാ​ലി​ൽ​ നി​ന്നും പു​ഴ​യി​ലേ​ക്ക് പോ​കു​ന്ന റോ​ഡിന്റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി എ​ത്തി​യ ടി​പ്പ​ർ ലോ​റി​യാ​ണ് അപകടത്തിൽ പെട്ടത്. അമിത ഭാ​രം മൂ​ലം ആണ് റോ​ഡിന്റെ അ​രി​ക് ഭി​ത്തി ത​ക​ർ​ന്ന് വീ​ണ​ത്.

Read Also: മ​ധ്യ​വ​യ​സ്ക​നെ മ​ർ​ദി​ച്ച​വ​ശ​നാ​ക്കി : ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​ൻ പിടിയിൽ

വ്യത്യസ്ത സാഹചര്യത്തിൽ റോഡിൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട് നാ​ലോ​ടെയാണ് സംഭവം. അ​ഞ്ച​ൽ ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ച് ജ​ങ്​​ഷ​നി​ൽ എ​സ്.​ബി.​ഐ​ക്ക് സ​മീ​പ​മാ​ണ് കാറിന് തീ പിടിച്ചത്. കോ​ട്ടു​ക്ക​ൽ സ്വ​ദേ​ശി അ​ജി​ത്തിന്റെ കാ​റാ​ണ് ക​ത്തി ന​ശി​ച്ച​ത്.

കാർ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട ശേ​ഷം അ​ജി​ത്തും കു​ടും​ബ​വും സ​മീ​പ​ത്തെ തു​ണി​ക്ക​ട​യിൽ കയറിയതായിരുന്നു. ഇതിനിടെയാണ് കാ​റി​ന് തീ​പി​ടി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​ഞ്ച​ൽ എ​സ്.​എ​ച്ച്.​ഒ കെ.​ജി. ഗോ​പ​കു​മാ​ർ, എ​സ്.​ഐ ജ്യോ​തി​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ​യ​ണ​ക്കു​ക​യും പ്രദേശത്ത് ​ഗതാ​ഗത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തുകയും ചെയ്തു.

ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യ​പ്പോ​ഴേ​ക്കും പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യി​രു​ന്നു. അതേസമയം തീ ​പി​ടി​ക്കാ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. സംഭവത്തിൽ അ​ഞ്ച​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button