Latest NewsIndia

പരമശിവൻ പ്രപഞ്ചത്തെ മുഴുവൻ വിഴുങ്ങിയെന്ന വിചിത്രകഥയുമായി രാഹുൽ ഗാന്ധി: പാണ്ഡിത്യം അപാരമെന്ന് ബിജെപി

വിഷം കഴിച്ചതോടെ ഭഗവാൻ ശിവന്റെ കഴുത്തിന് നീലനിറം വരുകയും, നീലകണ്ഠൻ എന്ന പേര് കൂടി ഭഗവാന് ലഭിച്ചുവെന്നുമാണ് ഐതീഹ്യം.

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ ഡിജിറ്റൽ കാമ്പെയ്‌നായ ജൻ ജാഗരൺ അഭിയാന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്നലെ വീഡിയോ കോൺഫറൻസിംഗിലൂടെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു. ഹിന്ദുമതത്തിൽ നിന്ന് വ്യത്യസ്തമായ ഹിന്ദുത്വ പ്രത്യയശാസ്ത്രമാണ് ബിജെപി പിന്തുടരുന്നതെന്ന് പറഞ്ഞ് ബിജെപിയെ ആക്രമിക്കാൻ അദ്ദേഹം പാർട്ടി പ്രവർത്തകരെ ഉപദേശിച്ചു.

എന്നാൽ ഇതിന്റെ ഇടയിലും എല്ലായ്‌പ്പോഴും എന്നപോലെ വയനാട് എംപി വിഡ്ഢിത്തം വിളമ്പുകയും ചെയ്തു. പുരാണത്തിലെ ഭഗവൻ ശിവനെക്കുറിച്ചുള്ള അറിയപ്പെടുന്ന ഒരു കഥയാണ് രാഹുൽ വളച്ചൊടിച്ചത്. പാലാഴി മഥനസമയത്ത് സമുദ്രത്തിൽ നിന്നും കാളകൂട വിഷം ഉയർന്ന് വന്നുവെന്നും, ഇത് ഭൂമിയിൽ വീഴാതെ ഭഗവാൻ ശിവൻ പാനം ചെയ്‌തെന്നുമാണ് കഥ. വിഷം കഴിച്ചതോടെ ഭഗവാൻ ശിവന്റെ കഴുത്തിന് നീലനിറം വരുകയും, നീലകണ്ഠൻ എന്ന പേര് കൂടി ഭഗവാന് ലഭിച്ചുവെന്നുമാണ് ഐതീഹ്യം.

ഇതിനെയാണ് ഭഗവാൻ ശിവൻ പ്രപഞ്ചം മുഴുവൻ വിഴുങ്ങി എന്ന അർത്ഥത്തിൽ രാഹുൽ പറഞ്ഞത്. രാഹുലിന്റെ പുതിയ കഥയ്‌ക്ക് നേരെ വലിയ പരിഹാസമാണ് ഉയരുന്നത്.ഹിന്ദുമതത്തെ അവഹേളിച്ചു കൊണ്ടുള്ള പരാമർശങ്ങളും രാഹുൽ പരിപാടിക്കിടെ നടത്തിയിരുന്നു. ഹിന്ദുമതവും ഹിന്ദുത്വവും രണ്ടാണെന്നും. ഹിന്ദുത്വമെന്നാൽ ഒരു ഇസ്ലാമിനെയോ സിഖുകാരനെയോ അടിക്കുന്നതാണെന്നുമായിരുന്നു രാഹുൽ പറഞ്ഞത്.

സൽമാൻ ഖുർഷിദിന്റെ ഹിന്ദുവിരുദ്ധ പരാമർശത്തെ പിന്തുണച്ചായിരുന്നു രാഹുലിന്റെ പ്രതികരണം. അതേസമയം രാഹുലിന്റെ ഈ വാക്കുകൾക്കെതിരെ വലിയ പരിഹാസമാണ് ഉയരുന്നത്. ശിവഭക്തനായ രാഹുലിന്റെ അറിവിന്റെ പാരമ്യത്തെ മനസ്സിലാക്കൂ എന്ന് പരിഹാസവുമായി ബിജെപി നേതാവ് അമിത് മാളവ്യയും ഇതിന്റെ വീഡിയോ പങ്കു വച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button