ThiruvananthapuramNattuvarthaLatest NewsKeralaNews

കാറിലെത്തി പടക്കമെറിഞ്ഞ് പരിഭ്രാന്തി പരത്തിയ സംഘത്തിലെ മൂന്നുപേർ പിടിയിൽ

വ്യാഴാഴ്ച വൈകീട്ട് 5.30ഓടെ പയറ്റുവിള ജങ്ഷൻ, ഉച്ചക്കട ജങ്ഷൻ എന്നിവിടങ്ങളിലാണ് കാറിലെത്തിയ സംഘം പടക്കമെറിഞ്ഞ് ഭീതി പരത്തിയത്

വിഴിഞ്ഞം: വിഴിഞ്ഞത്ത് കാറിലെത്തി നടുറോഡിൽ പടക്കമെറിഞ്ഞ് പരിഭ്രാന്തി പരത്തിയ സംഘത്തിലെ മൂന്നുപേർ പിടിയിൽ. ഉച്ചക്കട പയറ്റുവിള സ്വദേശികളായ റെജി (43), ബിജു (44), സജീവ് (44) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് കസ്​റ്റഡിയിലെടുത്തത്.

വ്യാഴാഴ്ച വൈകീട്ട് 5.30ഓടെ പയറ്റുവിള ജങ്ഷൻ, ഉച്ചക്കട ജങ്ഷൻ എന്നിവിടങ്ങളിലാണ് കാറിലെത്തിയ സംഘം പടക്കമെറിഞ്ഞ് ഭീതി പരത്തിയത്. ഭീകരാന്തരീക്ഷം സൃഷ്​ടിച്ചശേഷം പ്രതികൾ ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു.

Read Also: ഒ​ളി​വി​ലാ​യി​രു​ന്ന പോ​ക്‌​സോ കേ​സി​ലെ പ്ര​തി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി

കറുത്ത നിറത്തിലുള്ള സ്‌കോർപിയോ കാറിലായിരുന്നു സംഘമെത്തിയത്. വാഹനത്തിന്റെ ചിത്രം സംഭവ സ്ഥലത്തുണ്ടായിരുന്നവരിൽ ഒരാൾ പകർത്തി പൊലീസിന് നൽകിയിരുന്നു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും പടക്കം പൊട്ടിച്ചവരെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു.

തുടർന്ന് വിഴിഞ്ഞം ഇൻസ്‌പെക്ടർ പ്രജീഷ് ശശി, എസ്.ഐ സമ്പത്ത് എന്നിവരുടെ നേതൃത്വത്തിൽ വിഴിഞ്ഞം പൊലീസ് നടത്തിയ തെരച്ചിലിലാണ് സംഭവത്തിൽ ഉൾപ്പെട്ട മൂന്നുപേരെ പിടികൂടിയത്. കാറും പൊലീസ് കസ്​റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ സംഘത്തിലെ ഒരാളെ കൂടി പിടികിട്ടാനുണ്ടെന്ന് വിഴിഞ്ഞം പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button