CinemaLatest NewsBollywoodNewsIndiaEntertainment

1947ല്‍ പോരാട്ടം നടന്നതായി അറിയില്ല, പറഞ്ഞുതന്നാൽ പത്മ പുരസ്കാരം തിരിച്ച് നൽകി മാപ്പ് പറയും: കങ്കണ

മുംബൈ: ഇന്ത്യയ്ക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണെന്ന തന്റെ പ്രസ്താവന തെറ്റാണെന്ന് ആരെങ്കിലും തെളിയിച്ചാൽ തനിക്ക് ലഭിച്ച പത്മ പുരസ്കാരം തിരിച്ച് നൽകി മാപ്പ് പറയുമെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശം തെറ്റല്ലെന്ന് വിശ്വസിക്കുന്നുവെന്ന് നടി തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

‘എന്റെ അഭിമുഖത്തിൽ ഞാൻ വ്യക്തമായി എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. 1857 ലായിരുന്നു ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യ ആദ്യത്തെ സ്വാതന്ത്ര്യസമരം നടത്തിയത്. സുഭാഷ് ചന്ദ്രബോസ്, റാണി ലക്ഷ്മി ഭായ്, വീര്‍ സവര്‍ക്കര്‍ജി തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയായിരുന്നു അത്. 1947ല്‍ നടന്ന സമരത്തെ കുറിച്ച് എനിക്കൊന്നുമറിയില്ല. ആരെങ്കിലും അതേക്കുറിച്ച് പറഞ്ഞുതന്നാല്‍ എന്റെ പത്മ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കാം. മാപ്പ് പറയുകയും ചെയ്യാം’, കങ്കണ കുറിച്ചു.

Also Read:മണിപ്പൂരിൽ ഭീകരാക്രമണം: അസം റൈഫിള്‍സ് കമാന്‍ഡിങ് ഓഫീസർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

നേരത്തെ കങ്കണയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്ത് വന്നിരുന്നു. ബി.ജെ.പി എം.പി വരുണ്‍ ഗാന്ധിയും ഇതിനെതിരെ രംഗത്ത് വന്നു. കങ്കണയുടെ പരാമര്‍ശത്തെ ഭ്രാന്ത് എന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടതെന്ന് വരുണ്‍ ഗാന്ധി ചോദിച്ചു. ഒരു ദേശീയ മാധ്യമ ശൃംഖലയുടെ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു കങ്കണ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് സംസാരിച്ചത്.

‘സവര്‍ക്കറിലേയ്ക്കും ലക്ഷ്മിഭായിയിലേയ്ക്കും നേതാജി ബോസിലേയ്ക്കും തിരിച്ചുവരാം. രക്തം ഒഴുകുമെന്ന് ഈ ആളുകള്‍ക്ക് അറിയാമായിരുന്നു, പക്ഷേ അത് ഹിന്ദുസ്ഥാനി രക്തമാകരുതെന്ന് ഉണ്ടായിരുന്നു. അവര്‍ക്കത് അറിയാമായിരുന്നു. അവര്‍ തീര്‍ച്ചയായും ഒരു സമ്മാനം നല്‍കി. അത് സ്വാതന്ത്ര്യമായിരുന്നില്ല, അത് ഭിക്ഷയായിരുന്നു. 2014ലാണ് നമുക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചത്’- കങ്കണ പറഞ്ഞതിങ്ങനെയായിരുന്നു. ഇതാണ് വിവാദമായി മാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button